പക്കാ ഗ്രീന്‍ ഫ്‌ളാഗ് മെറ്റീരിയലാണ് സൂര്യ, മനുഷ്യനെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും അയാളുടെ ഗുണങ്ങള്‍ ശ്രദ്ധേയമാണ്: ജ്യോതിക
Indian Cinema
പക്കാ ഗ്രീന്‍ ഫ്‌ളാഗ് മെറ്റീരിയലാണ് സൂര്യ, മനുഷ്യനെന്ന നിലയിലും ഭര്‍ത്താവെന്ന നിലയിലും അയാളുടെ ഗുണങ്ങള്‍ ശ്രദ്ധേയമാണ്: ജ്യോതിക
അമര്‍നാഥ് എം.
Wednesday, 5th August 2026, 3:50 pm

സിനിമാലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കാക്ക കാക്കയിലൂടെ പ്രണയമാരംഭിച്ച ഇരുവരും സില്ലുന് ഒരു കാതലിന് ശേഷം വിവാഹിതരായി. വിവാഹശേഷം ജ്യോതിക സിനിമാലോകത്ത് നിന്ന് ഇടവേളയെടുത്തിരുന്നു. അടുത്തിടെ വീണ്ടും താരം സിനിമയില്‍ സജീവമായി. കഴിഞ്ഞദിവസം സൂര്യയും ജ്യോതികയും നല്‍കിയ അഭിമുഖമാണ് സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

വരാനിരിക്കുന്ന പ്രൊജക്ടുകളെക്കുറിച്ചും തങ്ങളുടെ ജീവിതത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യയും ജ്യോതികയും ഒന്നിച്ച് ഒരു ഇന്റര്‍വ്യൂ നല്‍കുന്നത്. കാക്ക കാക്കയുടെ സമയത്ത് സൂര്യയുടെ സാലറിയെക്കാള്‍ മൂന്നിരട്ടിയായിരുന്നു ജ്യോതികയുടെ പ്രതിഫലമെന്നും അന്നത്തെ കാലത്ത് അത് പ്രശ്‌നമായി തോന്നിയില്ലേ എന്നുമുള്ള അവതാരകയുടെ ചോദ്യത്തോട് ജ്യോതിക മറുപടി നല്‍കി.

‘അന്നും ഇന്നും അക്കാര്യത്തില്‍ സൂര്യക്ക് യാതൊരു കുഴപ്പവുമില്ല. പക്കാ ഗ്രീന്‍ ഫ്‌ളാഗ് മെറ്റീരിയലാണ് സൂര്യ. മനുഷ്യനെന്ന നിലയിലും ഒരു ഭര്‍ത്താവെന്ന നിലയിലും അയാള്‍ റിമാര്‍ക്കബിളാണ്. ഈ ഗുണങ്ങള്‍ അയാള്‍ക്ക് പണ്ടേയുള്ളതാണ്. എല്ലാത്തിലും ഇക്വാലിറ്റി കാണുന്ന ചുരുക്കം ആളുകളിലൊരാളാണ് സൂര്യ. അത് എങ്ങനെയാണ് ഒരാള്‍ക്ക് ഇതെല്ലാം മുന്നോട്ട് കൊണ്ടുപോകാനാകുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.

ഇക്വാലിറ്റിയെക്കുറിച്ചുള്ള ചിന്ത സ്വാഭാവികമായി ഉണ്ടാകേണ്ട ഒന്നാണ്. അങ്ങനെയല്ലെങ്കില്‍ അത് നമ്മുടെ സ്വഭാവത്തില്‍ റിഫ്‌ളക്ട് ചെയ്യും. സൂര്യയുടെ കാര്യത്തില്‍ അയാള്‍ എല്ലാത്തിലും ഇക്വാലിറ്റി കാണുന്നായാളാണ്. വീട്ടില്‍ എല്ലാ കാര്യത്തിലും അത് കൊണ്ടുവരാന്‍ സൂര്യ പരമാവധി ശ്രമിക്കുന്നുണ്ട്. ഒരു കുടുംബത്തില്‍ അതെല്ലാം അത്യാവശ്യമാണ്,’ ജ്യോതിക പറഞ്ഞു.

കുട്ടികളെ ഗ്രൗണ്ടഡായി വളര്‍ത്തുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. വീട്ടില്‍ ഒരിക്കലും തങ്ങള്‍ സിനിമകളെക്കുറിച്ച് സംസാരിക്കാറില്ലെന്നും അത്തരം കാര്യങ്ങളില്‍ ഒരുപാട് ശ്രദ്ധ നല്‍കുന്നുണ്ടെന്നും സൂര്യ പറഞ്ഞു. ചെന്നൈയില്‍ സൂര്യയുടെ കുടുബം വളരെ ട്രഡീഷണലാണെന്നും അതെല്ലാം കണ്ടാണ് കുട്ടികള്‍ വളര്‍ന്നതെന്നും ജ്യോതിക പറയുന്നു.

‘ചെന്നൈയില്‍ ജനിച്ചുവളര്‍ന്നവരാണ് അവര്‍. സൂര്യയുടെ കുടുംബത്തിന്റെ ട്രഡീഷണലായുള്ള ജീവിതമെല്ലാം അവരെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. അതുപോലെ ഞങ്ങള്‍ അഗരം ഫൗണ്ടേഷന്റെ ഓരോ ചടങ്ങിന് പോകുമ്പോഴും അവരെയും കൊണ്ടുപോകാറുണ്ട്. അതെല്ലാം കണ്ട് വളര്‍ന്നതുകൊണ്ടാകാം ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് രണ്ടുപേര്‍ക്കുമുണ്ട്,’ ജ്യോതിക പറഞ്ഞു.

Content Highlight: Jyothika saying Suriya is a Green flag material

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം