കെ.ജി.ബിക്കെതിരെ വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഷംസുദ്ധീന്‍
Discourse
കെ.ജി.ബിക്കെതിരെ വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഷംസുദ്ധീന്‍
ന്യൂസ് ഡെസ്‌ക്
Friday, 17th June 2011, 11:10 am

 

 

വി വിബീഷ്

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിലവിലെ ദേശീയ മനുശ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജി.ബാലകൃഷ്ണന്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൂട്ട് നിന്നിരുന്നുവെന്ന വെളിപ്പെടുത്തലുകളുമായി മുന്‍ ജഡ്ജിമാര്‍ രംഗത്ത്. മുന്‍ കേരളാ ഹൈക്കോടതി ജസ്റ്റിസ് പി.കെ.ഷംസുദ്ദീനും മറ്റൊരു മുതിര്‍ന്ന ജഡ്ജ് കെ.സുകുമാരനുമാണ് കെ.ജി.ബിക്കെതിരെ ശക്തമായ ആരോപണമുന്നയിച്ചും സമഗ്രമായ അന്വേഷണമാവശ്യപ്പെട്ടും രംഗത്ത് വന്നിരിക്കുന്നത്. സുപീം കോടതി ജഡജിയായിരുന്ന 2000-2010 കാലത്ത് മകളും മരുമകനുമടക്കമുള്ള അടുത്ത ബന്ധുക്കള്‍ അനധിക്രൃതമായി സ്വത്ത് കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം നടക്കവെയാണ് പുതിയ ആരോപണവുമായി ജഡ്ജിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ളൊരു കേസ് ഒതുക്കിതീര്‍ക്കാന്‍ കെ.ജി.ബിയുടെ മകനെയും മരുമകനെയും പരിചയപ്പെടുത്തിത്തരണമെന്ന അപേക്ഷയുമായി ബാഗ്ലൂര്‍ സ്വദേശിയായൊരാള്‍ സമീപിച്ചിരുന്നെന്നും താനതപ്പോള്‍ത്തന്നെ നിരസിച്ചെന്നും ഷംസുദ്ദീന്‍ വെളിപ്പെടുത്തി. മാനുഷ്യാവകാശപ്രവര്‍ത്തകനും പ്രമുഖ ഗാന്ധിയനുമായ ജസ്റ്റിസ് ഷംസുദ്ദീന്റെ വെളിപ്പെടുത്തലുകള്‍ കെ ജി ബിയെ ചൂഴ്ന്ന് നില്‍ക്കുന്ന അഴിമതിയാരോപണങ്ങള്‍ വീണ്ടും സജീവമാക്കുകയാണ്.

“ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ഉയര്‍ന്നിട്ടിള്ള ആരോപണങ്ങളില്ലാം സമഗ്രമായ അന്വേഷണം നടത്തണം. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ദേശീയ മനുശ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് തന്റെ നിരപരാധിത്വം തെളിയിക്കട്ടെ. ബന്ധുക്കള്‍ തങ്ങളുടെ പേര് ദുരുപയോഗപ്പെടുത്തുന്നില്ലയെന്ന് ഉറപ്പ് വരുത്തേണ്ടത് ഓരോ ജഡ്ജിയുടെയും ധാര്‍മിക ഉത്തരവാദിത്തമാണ്”.ഷംസുദ്ദീന്‍ വ്യക്തമാക്കി.

സ്ഥാപിത താല്‍പ്പര്യക്കാര്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് മറ്റൊരു മുതിര്‍ന്ന അഭിഭാഷകനും കേരളാ , മഹാരാഷ്ട്രാ ഹൈക്കോടതികളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന ജസ്റ്റിസ് സുകുമാരനും വെളിപ്പെടുത്തി. കെ.ജി.ബിയുടെ പേരും സ്ഥ്ാനവും പലപ്പോഴും സഹോദരന്‍ കെ.ജി ഭാസ്‌ക്കരന്‍ സ്വന്തം നേട്ടത്തിന് വേണ്ടി ദുരുപയോഗപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒരു സാധാരണ വക്കീലില്‍ നിന്നും രാജ്യത്തിന്റെ പരമാധികകാര നീതി പീഠത്തിലേക്കുള്ള കെ.ജി.ബിയുടെ വളര്‍ച്ചക്ക് പിന്നില്‍ മുന്‍മുഖ്യമന്ത്രി കെ കരുണാകരനാണെന്ന കാര്യം പരസ്യമായ രഹസ്യമാണെന്ന് ജസ്‌ററിസ് സുകുമാരന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍, കെ.ജി.ബിയുടെ ദളിതനെന്ന മേല്‍ വിലാസം സമര്‍ത്ഥമായി ഉപയോഗിച്ചാണ് ്ഇദ്ദേഹത്തെ കേരളാ ഹൈക്കോടതിയിലെത്തിച്ചതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇക്കാര്യം അഡ്വക്കറ്റ് ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടങ്ങോട്ട് ഉന്നത നീതിപീഠത്തിന്റെ തലപ്പത്തേക്കുളള അദ്ദേഹത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. CNNIBN റിപ്പേര്‍ട്ടനുസരിച്ച് ചീഫ്ജസ്റ്റിസായിരുന്ന 2004-2009 കാലത്ത് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ കോടികളാണ് സമ്പാദിച്ച് കൂട്ടിയത്. ഇത് അന്വേഷിക്കണമെന്ന് നേരപ്പെ മുന്‍ ജഡ്ജിമാരായിരുന്ന ജെ.ഡി വര്‍മ്മയും വി.കെ കൃഷ്ണയ്യരും ആവശ്യപ്പെട്ടിരുന്നു.

കുറച്ച് മ്‌സങ്ങള്‍ക്ക് മുമ്പാണ് ആദായനികുതി ഡയറക്ടര്‍ ജനറല്‍ വി.ടി ലൂക്കോസ് കെ ജി ബിയുടെ മൂന്ന് ബന്ധുക്കളുടെ കൈവശം കള്ളപ്പണമുണ്ട് എന്നതിന് തങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.ഇവര്‍ ആരെല്ലാമാണെന്ന ചോദ്യത്തിന് അവര്‍ ആരെല്ലാമാണെന്ന് എല്ലാവര്‍ക്കും നന്നായറിയാമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞു.

കെ.ജി.ബിയുടെ മക്കളും മരുമകനും സഹോദരനും സമ്പാദിച്ചു കൂട്ടിയ സ്വത്തുക്കളെക്കപറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ നേരത്തെ കേരളാ ഗവണ്‍മെന്റ് ഉത്തരവിട്ടിരുന്നു. ഇതിലധികവും സ്മ്പാദിച്ച് കൂട്ടിയത് കെ.ജി.ബി ചീഫ് ജസ്റ്റിസായിരുന്ന 2007-2010 സമയത്താണ്.

ജഡ്ജിമാരെ സ്വോദീനിക്കാന്‍ കഴിയുമെന്ന ഉറപ്പുള്ളത് കെണ്ടാണ് ഇത്തരം ആവശ്യങ്ങളുമായി ഒരാളെ സമീപിക്കുന്നതെന്ന് ജസ്റ്റിസ് ഷംസുദ്ധീന്‍ പറഞ്ഞു. കെ.ജി.ബി സംശയത്തിന്റെ നിഴലിലാണ്. ജഡ്ജിമാര്‍എപ്പോഴും സംശയാതീതരായിരിക്കണം-കേരളാഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഷംസുദ്ദീന്‍ പറഞ്ഞു.

നിരവധി ആരോപണങ്ങള്‍ നേരിടുന്ന ബാലകൃഷ്ണനെതിരേയുള്ള അന്വേഷണം ഇഴയുകയാണ്. ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നു എന്ന തോന്നലാകും ജനങ്ങള്‍ക്കുണ്ടാകുകയെന്നും ജസ്റ്റിസ് ഷംസുദീന്‍ വ്യക്തമാക്കി.