പനാജി: ജനുവരി ഒന്നിന് പുതുവത്സരാഘോഷം ക്രിസ്ത്യാനികളുടെതാണെന്നും ഹിന്ദുക്കള്‍ ആഘോഷിക്കരുതെന്നും ഹിന്ദു ജനജാഗ്രത സമിതിയുടെ നിര്‍ദ്ദേശം. ഡിസംബര്‍ മുപ്പത്തിയൊന്നിനുള്ള ന്യൂയര്‍ ഈവിനുള്ള മദ്യപാനവും ബഹളവും ഇന്ത്യന്‍ സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്നും ഇവര്‍ പറഞ്ഞു.
എല്ലാം ഹിന്ദുക്കളും ഏപ്രിലിലുള്ള ചൈത്ര ശുദ്ധ പ്രതിപദമാണ് ആഘോഷിക്കേണ്ടതെന്നും ഇവര്‍ പറയുന്നു. ക്രിസ്ത്യന്‍ പുതുവത്സരാഘോഷമായ ജനുവരി ഒന്നിന് ചരിത്രപരമോ, പ്രകൃത്യായോ, ആദ്ധ്യാത്മികമായോ യാതൊരു പ്രത്യേകതയും ഇല്ല. ഇത്തരം ആഘോഷങ്ങള്‍ സമൂഹത്തിന്റെ ധാര്‍മ്മികതയെ നശിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു.
Also Read മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗത്തിനിരയാക്കി; യു.പിയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ വനിതാ ഉദ്യോഗസ്ഥ
തങ്ങളുടെ സര്‍വ്വേ പ്രകാരം ക്യസ്ത്യന്‍ ആഘോഷമായ പുതുവത്സരാഘോഷത്തിലൂടെയാണ് മദ്യപാനവും പുകവലിയും യുവാക്കള്‍ ആരംഭിക്കുന്നതെന്നും ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് ഹിന്ദുക്കളില്‍ ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനം കൂടുന്നതെന്നും ഇവര്‍ പറയുന്നു.
പുതുവത്സരാഘോഷം അവസാനിപ്പിക്കാന്‍ ആഹ്വാനവുമായി ഗോവയില്‍ പരിപാടികള്‍ സംഘടിപ്പിക്കാനും പോസ്റ്ററുകളും ലഘുലേഖകളും സെമിനാറുകളും സംഘടന നടത്തുന്നുണ്ട്.
