തിരുവനന്തപുരം: വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല സംഘപരിവാറിന്റെ രാഷ്ട്രീയ ആയുധമാണെന്ന് എം.സ്വരാജ്. വന്ദേമാതരവുമായി ബന്ധപ്പെട്ട് സ്വാതന്ത്രദിനത്തില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം വ്യക്തമാക്കിയത്.
എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം വന്ദേമാതരം മുഴുവനായി ആലപിച്ചതിനെയും സ്വരാജ് ശക്തമായി വിമര്‍ശിച്ചു.
‘വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല, സംഘപരിവാരത്തിന്റെ രാഷ്ട്രീയ ആയുധമാണ്.
ഇഷ്ടമില്ലാത്തവരെ കൊല്ലാന്‍ ഉപയോഗിക്കുന്ന ആയുധം. നിഷ്ഠൂരമായി കൊന്നുതള്ളുന്നതിന് മുമ്പ് വര്‍ഗ്ഗീയവാദികള്‍ ഇഹ്സാന്‍ ജാഫ്രിയോട് ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനാണ്. വൃദ്ധനായ ഇഹ്സാന്‍ ജാഫ്രി ജീവന്‍ നല്‍കി പ്രതിരോധിച്ച വര്‍ഗ്ഗീയ വാദികളുടെ തിട്ടുരത്തിനു മുന്നിലാണ് കോണ്‍ഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചത്. എ.ഐ.സി.സി ആസ്ഥാനത്ത് ദേശീയ നേതൃത്വം ഒന്നടങ്കം വിനീതവിധേയരായ ഭൃത്യരായി നിന്ന് വന്ദേമാതരം പൂര്‍ണതോതില്‍ ആലപിച്ചു,’ സ്വരാജ് പറഞ്ഞു.
കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും വന്ദേമാതരം പൂര്‍ണതോതില്‍ ആലപിച്ചത് മറക്കാറായിട്ടില്ല. അന്ന് ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അഭിനന്ദിച്ചതായും ആശീര്‍വദിച്ചതായും സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി എ.ഐ.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി തുടങ്ങിയ നേതാക്കള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും രാഹുല്‍ ഗാന്ധി നീരസം പ്രകടിപ്പിക്കുകയും ചെയ്തിട്ടും ഗായക സംഘം മുഴുവന്‍ ആലപിക്കുകയായിരുന്നു.
വന്ദേമാതരം ബില്ലിനെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. രാജ്യത്ത് കൂടുതല്‍ വിഭജനം സൃഷ്ടിക്കാന്‍ ഈ ബില്‍ കാരണമാവുമെന്നായിരുന്നു കോണ്‍ഗ്രസ് പക്ഷം. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായാണ് കോണ്‍ഗ്രസ് വന്ദേമാതരം ആലപിച്ചത്. സംഭവം ഇതിനോടകം തന്നെ വലിയ വിവാദമായിട്ടുണ്ട്.
Content Highlights: It is before the diktat of the very communalists against whom Ehsan Jafri put up a heroic resistance—sacrificing his life in the process—that the Congress has prostrated itself today; M. Swaraj.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.