തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി എല്‍.ഡി.എഫ്. 38 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളിലാണ് എല്‍.ഡി.എഫ് വിജയിച്ചിരിക്കുന്നത്. 19 സീറ്റുകളില്‍ യു.ഡി.എഫും ഒരു സീറ്റില്‍ ട്വന്റി ട്വന്റിയുമാണ് വിജയിച്ചിരിക്കുന്നത്.
നേരത്തെ എല്‍.ഡി.എഫിന് 15നും യു.ഡി.എഫിന് 22 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫിന്റെ ഏഴ് സീറ്റുകളാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തിരിക്കുന്നത്. എല്‍.ഡി.എഫിന്റെ നാല് സീറ്റുകള്‍ യു.ഡി.എഫും പിടിച്ചെടുത്തു. ബി.ജെ.പിക്ക് സീറ്റുകളൊന്നും ലഭിച്ചിട്ടില്ല.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. 395 വോട്ടിന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബിജിമോള്‍ ആണ് ജയിച്ചത്. 593 വോട്ടിന് കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച സീറ്റാണിത്. ചിറയിന്‍കീഴ് നിയമസഭ മണ്ഡലത്തിന് കീഴിലുള്ള മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും യു.ഡി.എഫിന് നഷ്ടമായി. എല്‍.ഡി.എഫിലെ രമ്യ തുളസി 440 വോട്ടും യു.ഡി.എഫിലെ അജന്ത ഷിജിക്ക് 301 വോട്ടുമാണ് ലഭിച്ചത്.
രമ്യ ഹരിദാസിന്റെ കൈയ്യാങ്കളി വിവാദത്തിലാണ് യു.ഡി.എഫിന് സീറ്റ് നഷ്ടപ്പെട്ടിരിക്കുന്നത്.
ചിറ്റൂര്‍ മണ്ഡലവും യു.ഡി.എഫിന് നഷ്ടപ്പെട്ടു. ഒപ്പത്തിനൊപ്പം എത്തിയതോടെ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.
കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാര്‍ഡിലും എല്‍.ഡി.എഫ് വിജയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച പെരളശേരി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ ബാവോട് ഈസ്റ്റ് എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ ഡിവിഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. ബാവോട് ഈസ്റ്റില്‍ 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫിലെ കെ.വി. രതീശനാണ് വിജയിച്ചത്. പഞ്ചായത്തംഗം സുരേഷ്ബാബു തണ്ടാരത്തിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് യു.ഡി.എഫ് ജയിച്ചത്.
Content Highlight: Local Body By-elections: UDF tally drops from 22 to 19; LDF secures upset victory.
