ഗസ: ഗസയിലേക്ക് തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ അവശേഷിച്ച അവസാനത്തെ ബോട്ടായ മാരിനെറ്റ് ഇസ്രഈല്‍ സൈന്യം തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് അവസാനത്തെ ബോട്ടും പിടിച്ചെടുത്തത്. ആറ് യാത്രക്കാരാണ് മാരിനെറ്റ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് സൂചന.
പിടിയിലായ മാരിനെറ്റ് ബോട്ട് ലൈവ് വീഡിയോ സ്ട്രീമിങ്ങിലൂടെ യാത്രയുടെ വിശദാംശങ്ങള്‍ നേരത്തെ പങ്കുവെച്ചിരുന്നു. പോളണ്ടിന്റ പതാകയേന്തിയ ഈ ചെറുബോട്ട് ഓടിച്ചിരുന്നത് ഓസ്‌ട്രേലിയന്‍ പൗരനായ കാമറൂണ്‍ എന്നയാളാണ് എന്നാണ് വിവരം.
