കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയം രവി. താരം ഇപ്പോള്‍ പൃഥ്വിരാജ് സംവിധാനെ ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍.

നടി കനിഹ പൃഥ്വിരാജിനും ജയം രവിയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് ജയം രവിയുടെ മലയാള സിനിമാ പ്രവേശത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ സജീവമാവുന്നത്.

ഹൈദരാബാദില്‍ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുമാണ് കനിഹ ചിത്രം പകര്‍ത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കനിഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതോടെയാണ് ബ്രോ ഡാഡിയില്‍ ജയം രവിയും ഉണ്ടോ എന്ന് ആരാധകരുടെ ചോദ്യമുയരുന്നത്.

Content Highlight:  Is Jayam Ravi also starring in Bro Daddy?