ജോജു ജോര്‍ജ്ജ് ഇരട്ട വേഷത്തിലെത്തി തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘ഇരട്ട’യിലെ ‘പുതുതായൊരിത്’ വിഡിയോ സോങ് പുറത്തിറങ്ങി. മുഹ്‌സിന്‍ പരാരി രചന നിര്‍വഹിച്ച് ജേക്‌സ് ബിജോയ് സംഗീതം നല്‍കി ഷഹബാസ് അമന്‍ പാടിയ ഗാനമാണ് പുറത്തിറങ്ങിയത്. നേരത്തെ ഈ പാട്ടിന്റെ പ്രെമോ സോങ്ങ് പുറത്തിറങ്ങിയിരുന്നു. അതിന് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ഫെബ്രുവരി 3നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ഇതിനോടകം തന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങള്‍ നേടി ചിത്രം തിയേറ്ററുകളില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. വിനോദ് കുമാര്‍, പ്രമോദ് കുമാര്‍ എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോര്‍ജ്ജ് ഈ ചിത്രത്തില്‍ എത്തുന്നത്. ഈ കഥാപാത്രങ്ങള്‍ക്ക് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഒരു ഫാമിലി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് ഇരട്ട. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു ജോര്‍ജ്ജ് നായകനാകുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം കൂടിയാണ് ഇരട്ട. അഞ്ജലി ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അഞ്ജലിയുടെ മാലിനി എന്ന കഥാപാത്രവും വളരെ മികച്ച അഭിപ്രായമാണ് നേടുന്നത്.

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ നമുക്ക് സമ്മാനിച്ച ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ട നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധായകന്‍.

ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയന്‍, ത്രേസ്യാമ്മ, ജയിംസ് ഏലിയ, ജിത്തു അഷ്‌റഫ്, മനോജ്, ശരത് സഭ, ഷെബിന്‍ ബെന്‍സന്‍ എന്നിവരാണ് ഇരട്ടയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ്‌യാണ് ഇരട്ടയുടെ ഡി.ഒ.പി.

ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം, വരികള്‍ അന്‍വര്‍ അലി. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്. സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

content highlighta: iratta movie song released