ബോളിവുഡിൽ ചെന്ന് കയ്യടി നേടിയിട്ടുള്ള താരമാണ് പൃഥ്വിരാജ്. ഔറഗസേബ്, ഈ വർഷം ഇറങ്ങിയ അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചോട്ടെ മിയനിലുമെല്ലാം പൃഥ്വി ബോളിവുഡ് സിനിമയുടെ ഭാഗമായിട്ടുണ്ട്.
ഇപ്പോഴിതാ പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് സുകുമാരൻ തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഹിന്ദിയിലെ പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ സിനിമയിലാണ് ഇന്ദ്രജിത്ത് ഭാഗമായിരിക്കുന്നത്.
ഇന്ദ്രജിത്ത് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരം പുറത്തുവിട്ടത്. തന്റെ ആദ്യ ഹിന്ദി സിനിമ തന്നെ അനുരാഗ് കശ്യപിനെ പോലൊരു സംവിധായകനൊപ്പം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താനെന്നും വലിയ ആകാംക്ഷയുണ്ടെന്നും ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചു.
