ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വണ്‍ ഓഫ് ടെസ്റ്റ് മുല്ലാന്‍പ്പൂര്‍ സ്റ്റേഡിയത്തില്‍ തുടരുകയാണ്. നിലവില്‍ 112 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 500 റണ്‍സെടുത്തിട്ടുണ്ട്. വാഷിങ്ടണ്‍ സുന്ദറും (34 പന്തില്‍ 26) മാനവ് സുതറും (26 പന്തില്‍ 22) ക്രീസിലുള്ളത്.
മത്സരത്തില്‍ റിഷബ് പന്ത് മികച്ച പ്രകടനം നടത്തിയിരുന്നു. 121 പന്തുകള്‍ നേരിട്ട് 81 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സറുകളും ആറ് ഫോറുകളുമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോറുടെ ഇന്നിങ്സ്.
റിഷബ് പന്ത്. Photo: BCCI/x.com
അര്‍ഹിച്ച സെഞ്ച്വറിക്ക് അരികില്‍ വീണെങ്കിലും പന്ത് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയവരില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ജാക് കാലിസിനൊപ്പമെത്തി. ഇരുവര്‍ക്കും ടെസ്റ്റില്‍ 97 സിക്‌സറുകളാണുള്ളത്. പന്തും കാലിസും ടെസ്റ്റിലെ സിക്‌സറടി വീരന്മാരില്‍ അഞ്ചാമതാണ്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങള്‍