ബര്‍മിങ്ങാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ചിരവൈരികളായ പാകിസ്ഥാനുമേല്‍ 124 റണ്‍സിന്റെ കൂറ്റന്‍ ജയം. മഴ പലതവണ തടസ്സപ്പെടുത്തിയ കളിയില്‍ മഴ നിയമപ്രകാരമാണ് ഇന്ത്യന്‍ ജയം. ജയിക്കാന്‍ 41 ഓവറില്‍ 289 റണ്‍സ് വേണ്ടിയിരുന്ന പാകിസ്താന്റെ പോരാട്ടം 164 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.


Also read ‘മാതൃകയായി കേരള സര്‍ക്കാര്‍’; സ്വന്തം ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ പൊതു ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍


65 പന്തില്‍ 50 റണ്‍സെടുത്ത അസ്ഹര്‍ അലിയാണ് പാക് നിരയില്‍ ചെറുത്ത് നില്‍പ് നടത്തിയത്. മുഹമ്മദ് ഹഫീസ് 33 റണ്‍സും നേടി. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച പാകിസ്താന്‍ നായകന്റെ തീരുമാനത്തെ പിന്തുണക്കുന്ന പ്രകടനങ്ങളൊന്നും സഹതാരങ്ങളില്‍ നിന്നുണ്ടായില്ല. ആദ്യ പത്ത് ഓവര്‍ വരെ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പിന്നീട് മത്സരം കൈവശപ്പെടുത്തുകയായിരുന്നു.


Dont miss ‘ട്രോഫിയൊക്കെ എന്ത് പശുവല്ലെ താരം’; ഗുജറാത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് പശുവിനെ


നായകന്‍ കോഹ്ലിയും ഹര്‍ദിക് പാണ്ഡ്യയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചപ്പോള്‍ സ്‌കോര്‍ 300 കടക്കുകയായിരുന്നു. കോഹ്ലി 68 പന്തില്‍ നിന്ന് 81, ആറു പന്ത് മാത്രം നേരിട്ട പാണ്ഡ്യ 20 റണ്‍സുമാണ് നേടിയത്. ഇമാദ് വാസിമിന്റെ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്‌സ് പറത്തിയാണ് പാണ്ഡ്യ തകര്‍ത്തടിച്ചത്.