എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പോരാടുന്നുവെന്ന് സുഷ്മ സ്വരാജ്
എഡിറ്റര്‍
Sunday 24th September 2017 8:01am

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ ഭീകരവാദം കയറ്റി അയക്കുന്ന രാഷ്ട്രമാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്. ഐക്യരാഷ്ട്രസഭയില്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു സുഷ്മ.

ഇന്ത്യ ദാരിദ്രത്തിന് എതിരെ പോരാടുമ്പോള്‍, പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എതിരെ പോരാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും ഹസ്തദാനം വാഗ്ദാനം ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ എന്തുകൊണ്ട് ഇത് നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നും സുഷ്മ സ്വരാജ് പറഞ്ഞു.


Also Read: പെട്രോള്‍ വില കുറഞ്ഞോളും പക്ഷേ നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍


ലോകത്താകമാനം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാനാണ്. ഇന്ത്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുമ്പോള്‍ പാകിസ്ഥാന്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും സുഷ്മ സ്വരാജ് പറഞ്ഞു. പാകിസ്ഥാന്‍ ഭീകരരുടെ രാഷ്ട്രമായി മാറിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും സുഷ്മ സ്വരാജ് പറഞ്ഞു.

ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ ഭീകരവാദികളും ജിഹാദികളുമാണ് പാകിസ്ഥാന്റെ സംഭാവന. ഡോക്ടര്‍മാര്‍ ജനങ്ങളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നു, എന്നാല്‍ ഭീകരര്‍ അവരെ കൊലപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു.

Advertisement