എഡിറ്റര്‍
എഡിറ്റര്‍
രണ്ടാം അങ്കത്തില്‍ വല നിറച്ച് ഇന്ത്യ; പെനലോസയുടെ ഇരട്ട ഗോളില്‍ കൊളംബിയക്ക് വിജയം
എഡിറ്റര്‍
Monday 9th October 2017 9:53pm

ന്യൂദല്‍ഹി: ഇന്ത്യയുടെ കൗമാരപ്പടയ്ക്ക് ഇത് ചരിത്ര നിമിഷങ്ങള്‍. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്ന മത്സരത്തില്‍ കൊളംബിയ്ക്കു മുന്നില്‍ പൊരുതി തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. പെനലോസയുടെ ഇരട്ട ഗോളില്‍ ഇന്ത്യയ്ക്ക് അടിതെറ്റി.

ഒരു ഗോളിന് പിന്നില്‍ നിന്നിരുന്ന ഇന്ത്യ 81 ാം മിനുറ്റില്‍ സഞ്ജീവിന്റെ പാസ് ജീക്‌സണ്‍ ഗോളാക്കി മാറ്റിയതോടെ ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം പെനലോസയിലൂടെ തന്നെ കൊളംബിയ രണ്ടാം വട്ടവും ഇന്ത്യയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു.


Also Read:  ‘ലക്ഷ്യം കോമള്‍ തട്ടാലോ ഗോള്‍ കീപ്പര്‍ ധീരജോ?’; ഇന്ത്യ-കൊളംബിയ മത്സരത്തില്‍ കണ്ണും നട്ട് ഗ്യാലറിയില്‍ മാഞ്ചസ്റ്ററിന്റെ ടാലന്റ് റിക്രൂട്ട്‌മെന്റ് പ്രതിനിധികളും


തുടക്കത്തില്‍ തന്നെ ഗോളെന്നുറച്ച അഭിജിത് സര്‍ക്കാരിന്റേയും മലയാളി താരം രാഹുലിന്റേയും ഷോട്ടുകള്‍ ലക്ഷ്യം കാണാതെ മടങ്ങിയതും ഇന്ത്യയ്ക്ക് വിനയായി. അതേസമയം, ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ധീരജ് മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

ഇന്ത്യന്‍ പ്രതിരോധം നോക്കു കുത്തിയായി മാറിയ അവസരങ്ങളിലെല്ലാം ധീരജിന്റെ ചോരാത്ത കൈകളായിരുന്നു ഇന്ത്യയെ രക്ഷപ്പെടുത്തിയത്. ധീരജിന്റെ സേവുകളില്ലായിരുന്നുവെങ്കില്‍ മത്സരഫലം കൂടുതല്‍ വേദനിപ്പിക്കുന്നതാകുമായിരുന്നു.

Advertisement