തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ ധവാന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. ഇന്ത്യക്കായി രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ചുറിയും(63) വിരാട് കോലി 33 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. 45 പന്തില്‍ നിന്നായിരുന്നു രോഹിത് അമ്പത് തികച്ചത്. ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി.


Read Also : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ “ബീഫ് നിരോധനം”; താരങ്ങള്‍ക്കുള്ള ഭക്ഷണത്തില്‍ ബീഫ് വേണ്ടെന്ന് ബി.സി.സി.ഐ


 

അഞ്ച് പന്തില്‍ ആറു റണ്‍സ് മാത്രമെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ധവാനെ ഒഷെയ്ന്‍ തോമസ് ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തില്‍ സമനിലയായിരുന്നു ഫലം. ഇന്ത്യയുടെ നാട്ടിലെ തുടര്‍ച്ചയായ ആറാം പരമ്പര വിജയമാണിത്.

മല്‍സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം മല്‍സരത്തിന് ഇറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല.