ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഹൈക്കമ്മീഷണര്‍മാരെ വിളിച്ചുവരുത്തി. ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സഈദ് ഹൈദര്‍ ഷായെ വിദേശകാര്യമന്ത്രാലയത്തിലേക്കാണ് വിളിച്ചുവരുത്തിയത്.

ഇസ്‌ലാമാബാദില്‍ ആക്ടിങ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അഹ്‌ലുവാലിയയെ പാകിസ്ഥാനും വിളിച്ചു വരുത്തിയിട്ടുണ്ട്.

ഇന്നലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ അവരുടെ വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യന്‍ അതിത്തി കടന്നെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പ്രതിരോധം കാരണം ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

പാകിസ്ഥാന്‍ വ്യോമസേന വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം നഷ്ടമായിട്ടുണ്ട്. ഇതിന്റെ പൈലറ്റായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാകിസ്താന്‍ അവകാശപ്പെട്ടിട്ടുണ്ട്.

കസ്റ്റഡിയിലുള്ള പൈലറ്റിന്റെ വീഡിയോയടക്കം അവര്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ കാണാതായ പൈലറ്റിന്റെ വിശദ വിവരങ്ങള്‍ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.