ഗില്ലും രോഹിത്തും കാത്തിരിക്കണം; ധര്‍മശാലയില്‍ മഴ വില്ലനാകുന്നു
Cricket
ഗില്ലും രോഹിത്തും കാത്തിരിക്കണം; ധര്‍മശാലയില്‍ മഴ വില്ലനാകുന്നു
ഫസീഹ പി.സി.
Saturday, 13th June 2026, 2:37 pm

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത്. എന്നാല്‍, ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഒന്നാം ഏകദിനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ധര്‍മശാലയില്‍ നിന്ന് പുറത്തവരുന്നത്.

മോശം കാലാവസ്ഥ മൂലം മത്സരത്തില്‍ ഇനിയും ടോസ് പോലും ഇടാനായിട്ടില്ല. രാവിലെ മുതല്‍ ധര്‍മശാലയില്‍ കനത്ത മഴ പെയ്യുകയാണ്. മത്സരത്തില്‍ ടോസ് ഇനിയും വൈകിയാല്‍ ഓവറുകള്‍ വെട്ടികുറക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, വണ്‍ ഓഫ് ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തിലാണ് ഇന്ത്യന്‍ ടീം ഏകദിന പരമ്പരക്ക് തയ്യാറെടുപ്പ് നടത്തിയത്. ആ വിജയം ഏകദിനത്തിലും തുടരുക എന്നത് തന്നെയാണ് ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

മറുവശത്ത് അഫ്ഗാനിസ്ഥാനും പരമ്പരയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ടെസ്റ്റിലെ തോല്‍വിക്ക് പകരം വീട്ടുകയാകും ടീം ലക്ഷ്യമിടുന്നത്.

അതേസമയം, പരമ്പരയില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും മൂന്ന് ഏകദിനങ്ങളാണ് കളിക്കുക. ജൂണ്‍ 17 നാണ് രണ്ടാം ഏകദിനം ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

ഇന്ത്യൻ ക്രിക്കറ്റ് ടീം.

പിന്നാലെ ജൂണ്‍ 20ന് അവസാനത്തെയും മൂന്നാമത്തെയും ഏകദിനം നടക്കും. ചെന്നൈയിലെ എം. എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്. 2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന് തുടക്കം കുറിക്കുന്ന ആദ്യ പരമ്പരയായതിനാല്‍ ഇരുടീമുകളും സീരീസ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്

മുഹമ്മദ് നബി, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാ, ഫരീദ് അഹമ്മദ്, റാഷിദ് ഖാന്‍, ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഇബ്രാഹിം സദ്രാന്‍, ദര്‍വീഷ് അബ്ദുള്‍ റസൂലി, നങ്കേയാലിയ ഖരോട്ടെ, ഖൈസ് അഹമ്മദ്, സിയാവുര്‍ റഹ്‌മാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, ബിലാല്‍ സാമി, മുഹമ്മദ് സലീം, അല്ലാഹ് ഗസന്‍ഫാര്‍, ബഷീര്‍ അഹമ്മദ്.

Content Highlight: Ind vs Afg: Toss delayed in first ODI due to rain

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി