അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ചെപ്പോക്കിൽ നടന്ന മൂന്നാം ഏകദിനത്തിൽ മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. യശസ്വി ജെയ്‌സ്വാളിന്റെയും രോഹിത് ശർമയുടെയും കരുത്തിലാണ് ടീം വിജയിച്ചുകയറിയത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ചെപ്പോക്കിൽ നടന്ന മൂന്നാം ഏകദിനത്തിൽ മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. യശസ്വി ജെയ്‌സ്വാളിന്റെയും രോഹിത് ശർമയുടെയും കരുത്തിലാണ് ടീം വിജയിച്ചുകയറിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 218 റൺസിന് പുറത്തായിരുന്നു. ഇത് പിന്തുടർന്ന ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 128 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ വിജയം.
𝗪.𝗜.𝗡.𝗡.𝗘.𝗥.𝗦 🏆
The celebrations begin in the #TeamIndia camp as we clinch the @IDFCFIRSTBank #INDvAFG series with a 3⃣-0⃣ margin 🙌 pic.twitter.com/oI9lbaNeXk
— BCCI (@BCCI) June 20, 2026
ഇതോടെ ഒരു സൂപ്പർ നേട്ടവും ഇന്ത്യ കുറിച്ചു. ഏകദിനത്തിൽ ശേഷിക്കുന്ന പന്തുകൾ അടിസ്ഥാനത്തിൽ ഏറ്റവും വേഗമേറിയ 200+ ചെയ്‌സിൽ നാലാമതെത്താനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. ഇന്ത്യയുടെ തന്നെ റെക്കോഡ് തകർത്താണ് ടീമിന്റെ ടീമിന്റെ നേട്ടം.
ഈ നേട്ടത്തിൽ വെസ്റ്റ് ഇൻഡീസാണ് ഒന്നാമത്. 2003ൽ കാനഡക്കെതിരെ കരീബിയൻ പട 177 പന്തുകൾ ബാക്കി നിൽക്കെ വിജയം sസ്വന്തമാക്കിയിരുന്നു.
(പന്തുകൾ – ടീം – എതിരാളികൾ – വർഷം എന്നീ ക്രമത്തിൽ)
177 – വെസ്റ്റ് ഇൻഡീസ് – കാനഡ – 2003
144 – ഓസ്ട്രേലിയ – ബംഗ്ലാദേശ് – 2011
136 – പാകിസ്ഥാൻ – ഇന്ത്യ – 1997
128 – ഇന്ത്യ – അഫ്ഗാനിസ്ഥാൻ – 2026*
127 – ഇന്ത്യ – ശ്രീലങ്ക – 2017
മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ജെയ്‌സ്വാൾ അപരാജിത സെഞ്ച്വറിയും രോഹിത് അർധ സെഞ്ച്വറിയും നേടി. ജെയ്‌സ്വാൾ 86 പന്തിൽ പുറത്താവാതെ 110 റൺസും രോഹിത് 69 പന്തിൽ 79 റൺസും സ്കോർ ചെയ്തു. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി ഒരു വിക്കറ്റ് സ്വന്തമാക്കി.
An eye-catching knock of the highest quality 💯
Yashasvi Jaiswal celebrates a 2⃣nd ODI 𝗛𝗨𝗡𝗗𝗥𝗘𝗗! 🔥
Update ▶️ https://t.co/kHgF4bqTg3#TeamIndia | #INDvAFG | @IDFCFIRSTBank | @ybj_19 pic.twitter.com/aqrHwRhk87
— BCCI (@BCCI) June 20, 2026
അഫ്ഗാൻ നിരയിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയാണ് തിളങ്ങിയത്. 131 പന്തിൽ 102 റൺസാണ് താരത്തിന്റെ സമ്പാദ്യം. 56 പന്തിൽ 50 റൺസെടുത്ത് അസ്മത്തുള്ള ഒമർസായിയും സംഭാവന ചെയ്തു.
ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മിന്നും പ്രകടനം പുറത്തെടുത്തു. പ്രിൻസ് യാദവ്, ഹർഷ് ദുബെ, ഗുർനൂർ ബ്രാർ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
Content Highlight: Ind vs Afg: India rise to fourth in faastest 200+ Chase in ODIs by balls remaining