മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് പറഞ്ഞാല്‍ വേണ്ടിവന്നാല്‍ തല്ലിക്കൊല്ലാനും കേരള പൊലീസ് തയ്യാറാകുമെന്ന് കെ.പി.സി.സി അംഗം. യൂത്ത് കോണ്‍ഗ്രസ് വളാഞ്ചേരിയില്‍ വ്യാഴാഴ്ച നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് യൂത്ത് കോണ്‍ഗ്രസ് അംഗം ഇഫ്തിഖറുദ്ദീന്‍ കൊലവിളി പ്രസംഗം നടത്തിയത്.

തിരുവനന്തപുരത്ത് നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ പൊലീസ് മര്‍ദിച്ചതിനെപ്പറ്റി പറഞ്ഞാണ് കൊലവിളി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് ഇപ്പോള്‍ തങ്ങളുടെ കയ്യിലാണെന്നും അവരുടെ കയ്യില്‍ കഴിഞ്ഞ സര്‍ക്കാര്‍ വാങ്ങിക്കൊടുത്ത ലാത്തിയാണിരിക്കുന്നതെന്നും ഇഫ്തിഖറുദ്ദീന്‍ പറഞ്ഞു.

പൊലീസ് അടിച്ചുതകര്‍ക്കുമെന്നും ഞങ്ങള്‍ പറഞ്ഞിട്ട് തന്നെയാണ് അടിച്ചതെന്ന് പറയാന്‍ മടിയില്ലെന്നും പ്രസംഗത്തില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് പറഞ്ഞാല്‍ വേണ്ടിവന്നാല്‍ തല്ലിക്കൊല്ലാനും കേരള പൊലീസ് തയ്യാറാകുമെന്നും പറഞ്ഞു.

Content Highlight: If Youth Congress says so, the Kerala Police will even be ready to beat someone to death”: KPCC member delivers inflammatory speech.