ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ മുന്നേറ്റം.ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തെത്തിന് പിന്നാലെ ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ടോപ്പ് ഫൈവില്‍ ഇടം നേടി.
802 റേറ്റിങ് പോയിന്റുമായി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡാരില്‍ മിച്ചലാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
മിച്ചലിന് തൊട്ടരികിലാണ് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മിച്ചലിനെക്കാള്‍ വെറും ഒറ്റ റേറ്റിങ് പോയിന്റാണ് ഗില്ലിന് കുറവുള്ളത്.
ശുഭ്മൻ ഗിൽ. Photo: BCCI/x.com
വിരാട് കോഹ്‌ലി 767 റേറ്റിങ് പോയിന്റുമായി മൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ 758 റേറ്റിങ് പോയിന്റുമായി നാലാം സ്ഥാനത്തുമുണ്ട്.
വിരാടും രോഹിത്തും
712 റേറ്റിങ്ങുമായി അഫ്ഗാന്‍ താരം ഇബ്രാഹിം സദ്രാന്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി.
ബാബര്‍ അസവും ഹാരി ടെക്ടറും ഓരോ സ്ഥാനം വീതം മെച്ചപ്പെടുത്തി യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലെത്തിയപ്പോള്‍, ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ സൂപ്പർ താരം ജോ റൂട്ട് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ 249 റണ്‍സടിച്ച ജോ റൂട്ടാണ് പ്ലെയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് 2018ന് ശേഷം ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടുന്ന ആദ്യ ഏകദിന പരമ്പര വിജയമാണിത്.
ജോ റൂട്ട്
വിന്‍ഡീസ് കരുത്തന്‍ ഷായ് ഹോപ്പ് മൂന്ന് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഒമ്പതാം സ്ഥാനത്തെത്തിയപ്പോള്‍ ലങ്കന്‍ താരം ചരിത് അസലങ്ക ഒമ്പതില്‍ നിന്നും പത്തിലേക്ക് വീണു.