അലിഗഢ്: അലിഗഢ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം തുടരവെ സര്‍വകലാശാലയുടെ പേര് മാറ്റി ജാട്ട് രാജാവായ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിടണമെന്ന് ഹരിയാനയിലെ ധനകാര്യമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു.
“ഹിന്ദുക്കള്‍ക്കും മുസ്‌ലിംങ്ങള്‍ക്കും വിദ്യഭ്യാസത്തിനായി സര്‍വകലാശാലയ്ക്കായി ഭൂമി നല്‍കിയ”യാളാണ് മഹേന്ദ്രപ്രതാപ് സിങ്ങെന്ന് ക്യാപ്റ്റന്‍ അഭിമന്യു പറഞ്ഞു. മതത്തിനതീതമായി എല്ലാവര്‍ക്കും വിദ്യഭ്യാസം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അദ്ദേഹം ഭൂമി നല്‍കി, പക്ഷെ സര്‍വകലാശാലയില്‍ രാജമഹേന്ദ്ര പ്രതാപ് സിങ്ങിന്റെ ചിത്രം മാത്രമില്ല, പകരം രാജ്യത്തെ വിഭജിച്ച ജിന്നയുടെ ചിത്രമാണുള്ളത്. ബി.ജെ.പി മന്ത്രി പറഞ്ഞു.
ഒന്നിച്ച് നിന്നാല്‍ മാത്രമേ സര്‍വകലാശാലയുടെ പേര് മാറ്റിക്കിട്ടുകയുള്ളൂവെന്നും അഭിമന്യു പറഞ്ഞു.
അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ ഹാളിലെ ജിന്നയുടെ ചിത്രത്തെ ചോദ്യംചെയ്ത് അലിഗഢില്‍ നിന്നുള്ള ബി.ജെ.പി. എം.പി. സതീഷ് ഗൗതം വി.സി.ക്ക് കത്തയച്ചതോടെയാണ് പ്രശ്നം തുടങ്ങിയിരുന്നത്.
ഇത് മലപ്പുറമാണ് ഇവിടെ ഇങ്ങനെയാണ്; മലപ്പുറത്ത് നടന്ന ബ്രസീല്‍-അര്‍ജന്റീന ‘സ്വപ്ന ഫൈനല്‍’ പൊടിപൊടിച്ചു
ഇന്ത്യയുടെ വിഭജനത്തിനു ശേഷം പാകിസ്ഥാന്‍ സ്ഥാപക നേതാവ് മുഹമ്മദലിയുടെ ചിത്രം എന്തിനാണ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചതെന്നായിരുന്നു സതീഷ് ഗൗതം ചോദിച്ചിരുന്നത്.
എന്നാല്‍ ജിന്ന അലിഗഡ് സര്‍വകലാശാല സ്ഥാപിത അംഗമാണെന്ന് സര്‍വകലാശാല അറിയിച്ചു. വിഭജനത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിന് ആജീവനാന്ത അംഗത്വം നല്‍കിയിരുന്നുവെന്നും ആജീവനാന്ത അംഗങ്ങളായ എല്ലാവരുടെയും ചിത്രങ്ങള്‍ ക്യാമ്പസിലുണ്ടെന്നുമാണ് സര്‍വകലാശാല നിലപാടറിയിച്ചിരുന്നത്.
ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.
