മുംബൈ ഇന്ത്യന്‍സ് നായകനായ ഹര്‍ദിക് പാണ്ഡ്യയുടെ ഐ.പി.എല്‍ ഭാവി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി. 99.9 ശതമാനവും ഹര്‍ദിക് അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറുമെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് നായകനായ ഹര്‍ദിക് പാണ്ഡ്യയുടെ ഐ.പി.എല്‍ ഭാവി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി. 99.9 ശതമാനവും ഹര്‍ദിക് അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറുമെന്ന് അദ്ദേഹം പറഞ്ഞു.
ഹര്‍ദിക്കിന് പകരക്കാരനായി മുംബൈ ഇന്ത്യന്‍സിന് ഒരു ഓള്‍റൗണ്ടറെ ട്രേഡ് ചെയ്യാമെങ്കിലും അതിന് സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു വിഹാരി.

ഹനുമ വിഹാരി.
‘മുംബൈ ഇന്ത്യന്‍സിന് ഒരു ഓള്‍ റൗണ്ടറെ ട്രേഡ് ചെയ്യാം. പക്ഷേ, അതിനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ഹര്‍ദിക് പാണ്ഡ്യയെ ഇനി അവര്‍ക്ക് ലഭിക്കില്ല. 99.9 ശതമാനവും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് (സി.എസ്.കെ) ചേക്കേറുമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയെങ്കില്‍ മുംബൈക്ക് ഒരു വിദേശ ഓള്‍ റൗണ്ടറെ ടീമിലെത്തിക്കാം.
ഓസ്ട്രേലിയയില്‍ നിന്നോ ഇംഗ്ലണ്ടില്‍ നിന്നോ ദക്ഷിണാഫ്രിക്കയില്‍ നിന്നോ ഉള്ള ഒരു ഓള്‍ റൗണ്ടറെ അവര്‍ കണ്ടെത്തണം. മുംബൈക്കുള്ള ഏക പോരായ്മ അത് മാത്രമായിരിക്കും. അല്ലാത്തപക്ഷം ടീം ഇപ്പോഴും ശക്തമാണ്,’ വിഹാരി പറഞ്ഞു.

ഹർദിക് പാണ്ഡ്യ.
ഐ.പി.എല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ വെറും നാല് ജയം മാത്രമാണ് ടീമിനുള്ളത്. പോയിന്റ് ടേബിളില്‍ വെറും എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
മികച്ച ടീമുണ്ടായിട്ടും മുംബൈയ്ക്ക് താരങ്ങളുടെ മോശം ഫോമാണ് വിനയായത്. ടീമിലെ അസ്വാരസ്യങ്ങള്‍ ദയനീയ പ്രകടനങ്ങള്‍ക്ക് കാരണമെന്നാണ് പൊതുവെ വിലയിരുത്തല്‍. ടീമിന്റെ പല താരങ്ങള്‍ക്കും ഹര്‍ദിക്കുമായി പ്രശ്‌നങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഹര്‍ദിക് ടീം വിടുന്നതായി മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. ഒപ്പം താരം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചനകളും പുറത്തുവരുന്നു.
Content Highlight: Hanuma Vihari says Hardik Pandya will go to CSK