ന്യൂദല്‍ഹി: ശബരിമല വിഷയം പരിഹരിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോയെന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി ബി.ജെ.പി. വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവു പറഞ്ഞു.

ശബരിമല വിഷയം നല്ല രീതിയില്‍ പരിഹരിക്കുന്നതിനു പകരം സംസ്ഥാനത്ത് പ്രശ്‌നമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ടു ദിവസം മുമ്പ് ഒരു ഭക്തന്‍ കൊല്ലപ്പെട്ടെന്നും നരസിംഹ റാവു പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ സി.പി.ഐ.എമ്മിന്റെ ഗുണ്ടകളാണ് ഇതെല്ലാം ചെയ്യുന്നത്. അവര്‍ ഭക്തരെപ്പോലും വെറുതെ വിടുന്നില്ല. ഇത് സംസ്ഥാനം സ്‌പോണ്‍സര്‍ ചെയ്ത കലാപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.