ഷോപ്പിങ്ങ് ബാഗ് മുതല്‍ ലഞ്ച് ബാഗില്‍ വരെ നമ്മുടെ ഒരു കൈമുദ്ര പതിപ്പിക്കാന്‍ കഴിയുമെങ്കില്‍ നല്ലതല്ലെ. ബാഗുകളില്‍ ജ്യൂട്ടും,കോട്ടണ്‍ പോലുള്ളവ ഒരേ സമയം ലാളിത്യമുള്ളതും ഫാഷനബിളുമാണ്.

കോട്ടണ്‍, വൂവണ്‍, അണ്‍വൂവണ്‍, സിപ്പര്‍, ജ്യൂട്ട്, ടോടോ ബാഗ്, പേപ്പര്‍ ബാഗ് തുടങ്ങി ആവശ്യാനുസരണം തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകളാണ് ഇവയില്‍ ഉള്ളത്.

Also Read:  പിറവംപള്ളി വിധി നടപ്പിലാക്കാന്‍ പൊലീസെത്തി: പള്ളിക്കകത്ത് ആത്മഹത്യാ ഭീഷണിയുമായി യാക്കോബായ വിശ്വാസികള്‍

ഒരേ ബാഗിന്റെ തന്നെ ഏഴോളം കളറുകള്‍ ആമസോണ്‍ ഉള്‍പ്പെടയുള്ള സൈറ്റുകളില്‍ ലഭ്യമാണ്. പ്ലാസ്റ്റിക്ക് , ലെതര്‍ ബാഗുകളേക്കാള്‍ ഇക്കോ ഫ്രന്‍ലിയാണ് ജ്യൂട്ടും കോട്ടണും പോലുള്ളവ.

മാത്രമല്ല 140 രൂപ മുതല്‍ 1000 രൂപ വരെയുള്ള ബാഗുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. യാത്രകളില്‍ കൂടെ കൊണ്ട് പോകാനും കഴുകിയുണക്കി സൂക്ഷിക്കാനും എളുപ്പമാണെന്നതും ഇവ തെരഞ്ഞെടുക്കാനുള്ള കാരണമാണ്.