മലയാളത്തില്‍ ഇപ്പോള്‍ എല്ലാവരുടെയും ചര്‍ച്ചയിലുള്ള സംവിധായകനാണ് ഗിരീഷ് എ.ഡി. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഗിരീഷ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ സ്‌ട്രോങ് ടെറിട്ടറിയായ റോം-കോം എന്റര്‍ടെയിനറില്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടെ മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ്. 2024ല്‍ പുറത്തിറങ്ങിയ പ്രേമലു എന്ന ചിത്രത്തിന് ശേഷം ഭാവന സ്റ്റുഡിയോസ് ഗിരീഷിനൊപ്പം കൈകോര്‍ത്തപ്പോള്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന മറ്റൊരു ടോപ് ക്ലാസ് റോം-കോം ചിത്രമായിരുന്നു മലയാളത്തിന് ലഭിച്ചത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Reddit
ബോക്‌സ് ഓഫീസില്‍ നിന്നും വമ്പന്‍ വിജയം നേടിയ ബെത്‌ലഹേം കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടിയും ആഗോളതലത്തില്‍ 325 കോടിയിലധികവും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിയേറ്ററിലെ വിജയകുതിപ്പിന് പിന്നാലെ ജിയോ ഹോട്‌സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു ഇതോടെ സംവിധായകന്റെ മികവുകള്‍ ഓരോന്നായി ചൂണ്ടിക്കാണിച്ച സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമയിലേക്കെത്തിയതിനെ കുറിച്ച് ഗിരീഷ് എ.ഡി സംസാരിച്ചിരുന്നു. കെ.എസ്.ഇ.ബിയില്‍ സബ് എന്‍ജിനീയറായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സിനിമാമോഹം വീണ്ടും ഉണ്ടായതെന്ന് പറയുകയാണ് താരം.
‘സ്‌കൂള്‍ കാലത്ത് എപ്പോഴോ ആണ് സിനിമാമോഹം ള്ളില്‍ കടന്നു കൂടിയത്. സംവിധാനമായിരുന്നു അന്നും ഇഷ്ടം. മുതിര്‍ന്നപ്പോള്‍ ഇതൊക്കെ വെറുതെയാണ് എന്നു തോന്നി. ബി.ടെക് കഴിഞ്ഞതോടെ ജോലി നേടുന്നതിലായി ശ്രദ്ധ. കെ.എസ്.ഇ.ബിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സബ് എന്‍ജിനീയറായി ജോലി ചെയ്യുമ്പോഴാണ് വീണ്ടും സംവിധാന മോഹം ഉണര്‍ന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Reddit
ഷോര്‍ട്ട് ഫിലിം എന്ന ചെറിയ കാന്‍വാസിലാകാം തുടക്കമെന്നു ഞങ്ങള്‍ തീരുമാനിച്ചു. യശ്പാല്‍ ആണ് ആദ്യ ഷോര്‍ട്ട്ഫിലിം. കുട്ടികളെ വച്ചു ചെയ്ത വിശുദ്ധ അംബ്രോസിന് അവാര്‍ഡുകള്‍ കിട്ടിയത് പ്രോത്സാഹനമായി.പിന്നാലെ ചെയ്ത മൂക്കുത്തി വൈറലായതോടെ ജോമോന്‍ ടി.ജോണ്‍ വിളിച്ചു. അങ്ങനെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമ സംഭവിക്കുന്നത്. സത്യത്തില്‍ സിനിമയിലേക്കൊരു ക്ഷണം വന്നാല്‍ പറയണമല്ലോ എന്നോര്‍ത്ത് മുന്‍കൂട്ടി എഴുതിയതാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍,’ ഗിരീഷ് പറഞ്ഞു.
Content Highlight: Girish Ad talks about his entry to Cinema as director
