ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയും ഫോളോ ഓണിന് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. നിലവില്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ ലങ്ക നേടിയത്. ഫോളോ ഓണില്‍ നിലവില്‍ ആറ് റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്കുള്ളത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
Rain brings an early end to Day 4!
Sri Lanka 229/6 in the 2nd innings, lead by 16 runs.
Scorecard ▶️ https://t.co/r9FgXSdsMf#TeamIndia | #SLvIND pic.twitter.com/zpYEUDEU2Z
— BCCI (@BCCI) August 26, 2026
എന്നാല്‍ ഫോളോ ഓണില്‍ മികച്ച പ്രകടനവുമായി മുന്നേറിയ ലങ്കയെ പിടിച്ചുകെട്ടാന്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നേടിയ മികച്ച ക്യാച്ചാണെന്ന് പറയുകയാണ് മുന്‍ താരം അജയ് ജഡേജ. രണ്ടാം ഇന്നിങ്സില്‍ ലങ്ക 178/2 എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ 44ാം ഓവറിലെ ആദ്യ പന്തില്‍ പ്രസിദ്ധ് കൃഷ്ണയുടെ ഒരു ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യുന്നതിനിടയില്‍ കമിന്ദു മെന്‍ഡിസിന്റെ ക്യാച്ച് ശുഭ്മന്‍ ഗില്‍ ഡൈവിലൂടെ നേടുകയായിരുന്നു. ഇതാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ ആയതെന്ന് അജയ് ജഡേജ പറഞ്ഞു.
‘ഇതൊരു നല്ല ക്യാച്ചാണ്, മറ്റെന്തിനേക്കാളും ഉപരി അത് കളിയിലെ ഒരു വഴിത്തിരിവായിരുന്നു. നിങ്ങള്‍ക്ക് കുറച്ച് പ്രചോദനം ആവശ്യമാണ്, ക്യാപ്റ്റന്‍ അവിടെ വന്നു. അദ്ദേഹം കാര്യങ്ങള്‍ ലളിതമാക്കി. നേതാക്കള്‍ ചെയ്യേണ്ടത് അതാണ്.
കാര്യങ്ങള്‍ ശരിയായി നടക്കാത്തപ്പോള്‍ നിങ്ങളുടെ ചുറ്റുമുള്ള എല്ലാവര്‍ക്കും പ്രചോദനം നല്‍കുക. ആ വിക്കറ്റ് വീണില്ലായിരുന്നുവെങ്കില്‍, കളിയുടെ ഈ ഘട്ടത്തില്‍ നമ്മള്‍ എവിടെ എത്തുമായിരുന്നോ എന്ന് എനിക്ക് ഭയമാണ്. അതൊരു പ്രധാനപ്പെട്ട നിമിഷമായിരുന്നു, അദ്ദേഹം അത് എളുപ്പമാക്കി,’ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ അജയ് ജഡേജ പറഞ്ഞു.
𝗔 𝘀𝘁𝘂𝗻𝗻𝗶𝗻𝗴 𝗰𝗮𝘁𝗰𝗵 𝗳𝗿𝗼𝗺 𝗖𝗮𝗽𝘁𝗮𝗶𝗻 𝗦𝗵𝘂𝗯𝗺𝗮𝗻 𝗚𝗶𝗹𝗹 🔝🙌
Runs backwards ✅
Keeps his eyes on the ball ✅
Puts in a dive to complete the catch ✅Prasidh Krishna strikes for #TeamIndia 👌👌
Updates ▶️ https://t.co/r9FgXSdsMf#SLvIND pic.twitter.com/GSAhOI3jjn
— BCCI (@BCCI) August 26, 2026
ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തുന്നത് മാനവ് സുതറാണ്. രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, സരാന്‍ഷ് ജെയ്ന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ പസിന്ദു സൂര്യബന്ധാര (92) ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വെ (23) എന്നിവരെയാണ് താരം മടക്കിയത്. ലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0 ന് മുന്നിലാണ്.
Content Highlight: Former player Ajay Jadeja says that Shubman played a crucial role by taking the catch of the Sri Lankan player during the follow-on
