മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തി രോഹിത് ശര്‍മ . ക്ലബ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഹിറ്റ്മാന് തന്നെ ടീമിനെ അടുത്ത സീസണ്‍ നയിക്കും എന്നറിയിച്ചത്.

മുന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലേക്ക് കൂടുമാറിയതോടെ രോഹിത് തന്നെ ടീമിനെ നയിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

2020ലെ ഐ.പി.എല്‍ കിരീടനേട്ടത്തിനിടെ താരങ്ങള്‍ നടത്തിയ ആഘോഷവുമായി സാമ്യമുള്ള രീതിയില്‍ ഒരു കൈ മുംബൈ ഇന്ത്യന്‍സിന്റെ തൊപ്പി പിടിച്ചിരിക്കുന്ന ആനിമേറ്റഡ് ചിത്രം ടീം സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്തിരുന്നു.

രോഹിത്തിനെ നായകസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുംബൈ ഇന്ത്യന്‍സ് സമീപിച്ചെന്നും അദ്ദേഹം സമ്മതം അറിയിച്ചെന്നും നേരത്തേ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഹാര്‍ദിക്കിന്റെ നായകത്വത്തില്‍ പ്രതീക്ഷിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ടീമിന് സാധിച്ചില്ല. 2026 ഐ.പി.എല്ലിനിടെ തന്നെ രോഹിത്തിനെ വീണ്ടും നായകനാക്കാനുള്ള നീക്കം ടീം മാനേജ്‌മെന്റ് നടത്തിയെങ്കിലും അത് നടപ്പായില്ല.

11 സീസണുകളിലായി മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മ ടീമിന് അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്തു. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലായിരുന്നു കിരീടനേട്ടങ്ങള്‍.

 

ഐ.പി.എല്‍ ചരിത്രത്തില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ നായകനെന്ന റെക്കോര്‍ഡും രോഹിത്തിനുണ്ട്. എന്തായാലും ക്യാപ്റ്റന്‍ രോഹിത്തിന്റെ മടങ്ങിവരവ് ആരാധകര്‍ക്കിടയില്‍ വന്‍ ആവേശം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് മുംബൈ ഇന്ത്യൻസ്. അതിന് രോഹിത്തിന്റെ നേതൃത്വമികവ് സഹായിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Content Highlight: Rohit Sharma makes comeback as Mumbai Indians Captain for IPL 2027