കേരള ബോക്‌സ് ഓഫീസില്‍ അന്യഭാഷ ചിത്രങ്ങളുടെ ആധിപത്യം കണ്ട മാസമായിരുന്നു നവംബര്‍. ഇതില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണ പാര്‍ട്ട് വണ്ണായിരുന്നു. ഇന്ത്യന്‍ സിനിമ കാണാത്തത്ര വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം ഹോളിവുഡ് നിലവാര ദൃശ്യഭംഗി സമ്മാനിച്ചപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി രാമായണയെ സ്വീകരിക്കുകയായിരുന്നു. ദീപാവലിയ്ക്ക് റിലീസിനെത്തിയ ചിത്രം കേരളത്തില്‍ നിന്നും ഇതിനോടകം 70 കോടിയിലധികം സ്വന്തമാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനൊപ്പം തന്നെ മലയാളി സാന്നിധ്യമുള്ള സൂര്യ ചിത്രം സീനും, ധനുഷ് ചിത്രം സീനുമായിരുന്നു കേരള ബോക്‌സ് ഓഫീസില്‍ വിജയം കുറിച്ച മറ്റ് രണ്ട് ചിത്രങ്ങള്‍. ജിത്തു മാധവനും നസ്‌ലെനും, നസ്രിയയും ലാലും പ്രധാനവേഷത്തിലെത്തിയ സീനിന് 31 കോടിയോളം കേരളത്തില്‍ നിന്നും ലഭിച്ചപ്പോള്‍ നായകതുല്യമായ വേഷത്തില്‍ മമ്മൂട്ടിയെത്തിയ ഓ.എമ്മിന് 14 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

രാമായണ. Photo: X.com
ഈ മൂന്ന് ചിത്രങ്ങള്‍ തീര്‍ത്ത ആരവത്തിനിടയില്‍ ഒട്ടനവധി മലയാള ചിത്രങ്ങളും തിയേറ്ററുകളിലെത്തിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവും റെജിന്‍ എസ് ബാബു സംവിധാനം ചെയ്ത ഭൗമയും. വന്‍താരനിരയില്‍ വമ്പന്‍ ഹൈപ്പില്‍ ബാച്ചലര്‍ പാര്‍ട്ടി ഡ്യൂ തിയേറ്ററുകളിലെത്തിയപ്പോള്‍ അധികം കോലാഹലമില്ലാതെയായിരുന്നു ഭൗമയുടെ വരവ്.
എന്നാല്‍ ചിത്രം നന്നായില്ലെങ്കില്‍ വമ്പന്‍ ഹൈപ്പും താരനിരയും കൊണ്ട് കാര്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ ഡ്യൂവിന് കിട്ടിയ സ്വീകരണം. ആദ്യ ഷോയ്ക്ക് പിന്നാലെ മോശം പ്രതികരണം ലഭിച്ചതോടെ പിന്നീടുള്ള ദിവസങ്ങളില്‍ ബാച്ച്‌ലര്‍ പാര്‍ട്ടിയ്ക്ക് അടിതെറ്റുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. നിരവധി മുന്‍നിര താരങ്ങളുണ്ടായിട്ടും നാല് കോടി മാത്രമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഭൗമ. Photo: X.com
അതേസമയം ‘കണ്ടന്റ് ഈസ് ദി കിങ്’ എന്ന് ഒരിക്കല്‍ കൂടെ തെളിയിക്കുന്നതായിരുന്നു ഭൗമയ്ക്ക് കിട്ടിയ സ്വീകരണം. കുറവ് കളക്ഷനില്‍ ആദ്യ ദിനം ആരംഭിച്ചിട്ടും ഏഴര കോടിയിലധികമാണ് (15 ദിവസം) ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. രേവതി വര്‍മ, സാഗര്‍ സൂര്യ, ദിലീഷ് പോത്തന്‍, വിനീത്, ലെന, മണിക്കുട്ടന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്.
Content Highlight: Kerala Box office collection of Bouma Movie and Bachelor Party Deux
