തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒട്ടനവധി സിരീസുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. 2009ല്‍ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലൂടെയാണ് മുന്‍നിരയിലേക്കെത്തുന്നത്. സമീപകാലത്തായി തെലുങ്കില്‍ സജീവമായ താരം അടുത്തിടെ വന്‍ ഹിറ്റായ ഇരുമുടിയില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ മികച്ച പ്രതികരണം നേടി വലിയ വിജയത്തിലേക്ക് കുതിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രം ആകാശത്തില്‍ ഒരു താരകത്തിലും സ്വാസിക പ്രധാനവേഷത്തിലെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രത്തിന്റെ ചേച്ചിയായാണ് സ്വാസിക വേഷമിട്ടത്.

സ്വാസിക. Photo: Swasika/ Facebook.com

അടുത്തിടെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ മലയാള സിനിമയ്ക്ക് എന്നെ വേണ്ട എന്ന് സ്വാസിക പറഞ്ഞത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ തനിക്ക് വേണ്ടത്ര അവസരം ലഭിക്കാത്തതിനെ കുറിച്ചായിരുന്നു ഇതിലൂടെ സ്വാസിക സൂചിപ്പിച്ചത്. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഇത്തരത്തിലുള്ള പ്രസ്താവനയ്ക്കുള്ള കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.

‘എന്താണ് മലയാളത്തില്‍ സിനിമ ചെയ്യാത്തതെന്ന ചോദ്യം ഒരുപാട് കേള്‍ക്കുമ്പോഴും നമുക്ക് തന്നെ ഒരു ഉത്തരം അറിയില്ല. അതില്‍ ഇതാണ് ഞാന്‍ മനസിലാക്കിയ ഉത്തരം. പിന്നെ പേടിക്കേണ്ട ഒരു കാര്യമില്ല, കാരണം ഞാന്‍ എവിടെയും മലയാള സിനിമ ഒരിക്കലും ചെയ്യില്ലെന്നും എനിക്ക് തമിഴും തെലുങ്കുമാണ് വലുതെന്നും പറഞ്ഞിട്ടില്ല. എനിക്ക് അവസരം കിട്ടാത്തതിന്റെ കാരണം മലയാള സിനിമയ്ക്ക് എന്നെ വേണ്ട എന്നുള്ളതാണ്. അത് സത്യസന്ധമായിട്ടുള്ള കാര്യമാണ്.

സ്വാസിക. Photo: Swasika/ Facebook.com

സത്യത്തില്‍ നമ്മള്‍ ആരെയും പേടിക്കേണ്ട കാര്യമില്ലല്ലോ. എന്തെങ്കിലും തെറ്റ് ചെയ്താലാണ് നമ്മള്‍ പേടിക്കേണ്ടത്. എന്റെ അഭിപ്രായവും വിഷമവും പരിഭവവുമാണ് ഞാന്‍ അറിയിച്ചത്. ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. പക്ഷേ അവസരം തരാന്‍ പറ്റാത്തതിന്റെ കാരണം എന്താണെന്ന് അവര്‍ക്ക് മാത്രമേ അറിയുള്ളൂ,’ സ്വാസിക പറഞ്ഞു.

Content Highlight: Swasika talks about her comment about lack of chance in Malayalam Cinema