ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി പഞ്ചാബ് ടീമില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. വിജയ്കുമാര്‍ വൈശാഖിനെ കളിപ്പിക്കുക, മാര്‍ക്കസ് സ്റ്റോയിനിസിനെ തിരികെ കൊണ്ടുവരാനും സവ്യര്‍ ബാര്‍ട്ട്‌ലെറ്റിനെയും സൂര്യാന്‍ഷ് ഷെഡ്ജിനെയും തല്‍ക്കാലം പുറത്താക്കാനുമാണ് ചോപ്ര പറഞ്ഞത്.
അതേസമം പഞ്ചാബിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടക്കുന്ന നിര്‍ണായകമായ മത്സരത്തില്‍ ഇരു ടീമുകളും മത്സരത്തില്‍ വിജയ പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. വിജയത്തോടെ സീസണില്‍ പ്ലേഓഫില്‍ കയറുന്ന ആദ്യ ടീമാകാനാണ് ബെംഗളൂരുവിന്റെ ശ്രമം. എന്നാല്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് ഈ മത്സരം വിജയിച്ചേ മതിയാകൂ.
നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. അതേസമയം പഞ്ചാബിന് 12 മത്സരത്തില്‍ ആറ് വിജയവും അഞ്ച് തോല്‍വിയുമുള്‍പ്പെടെ 12 പോയിന്റാണ്.
Content Highlight: Former Indian player and cricket analyst Aakash Chopra suggests changes in the Punjab team Against RCB