മമ്മൂട്ടിയും ജീവയും ആദ്യമായി ഒന്നിക്കുന്ന യാത്ര 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ ജീവയുടെ മുഖം ഇതാദ്യമായാണ് പുറത്ത് വിടുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി ജീവ എത്തുമെന്ന സംസാരങ്ങള്‍ സിനിമ ലോകത്ത് ഉണ്ടായിരുന്നെങ്കില്‍ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് ഉണ്ടായത്.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ മമ്മൂട്ടി നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് യാത്ര 2. വൈ.എസ്.ആറിന്റെ മകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന് മോഹന്‍ റെഡ്ഡിയുടെ കഥയാണ് യാത്ര 2 പറയുന്നത്. മമ്മൂട്ടി ചെറിയ പോര്ഷനിലാവും എത്തുക.

70 എം.എം. എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന യാത്ര രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും മഹി വി. രാഘവ് ആണ് നിര്‍വഹിക്കുന്നത്. സത്യന് സൂര്യന് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്.
2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈ.എസ്.ആര് നയിച്ച 1475 കിലോ മീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കി ആയിരുന്നു 2019ല്‍ യാത്ര ഒരുക്കിയത്.

ആന്ധ്രാപ്രദേശിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായിരുന്നു വൈ.എസ്.ആര്. കഡപ്പ നിയോജകമണ്ഡലത്തില്‍ നിന്ന് 9, 10, 11, 12 ലോക്സഭകളിലേക്ക് നാല് തവണയും പുലിവെന്ദുല നിയോജകമണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ ആന്ധ്രാപ്രദേശ് അസംബ്ലിയിലേക്കും റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജയിച്ചിരുന്നു.
Presenting the first look of #Yatra2. In cinemas worldwide from 8th Feb, 2024.#Yatra2FL #Yatra2OnFeb8th #LegacyLivesOn @JiivaOfficial @ShivaMeka @MahiVraghav pic.twitter.com/4m4PhJsurF
— Mammootty (@mammukka) October 9, 2023
2009ലാണ് വൈ.എസ്.ആര് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. സെപ്റ്റംബര്‍ രണ്ടിന് നല്ലമല വനമേഖലയില്‍ നിന്ന് റെഡ്ഡി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കാണാതായി. അടുത്ത ദിവസം ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കുര്‍ണൂലില്‍ നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) അകലെയുള്ള രുദ്രകൊണ്ട കുന്നിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.
Content Highlight: First look poster of yatra 2
