ഇതിഹാസതാരങ്ങളായ ലയണല്‍ മെസിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പവും പന്തുതട്ടാന്‍ അവസരം ലഭിച്ച താരങ്ങളില്‍ ഒരാളാണ് മുന്‍ റയല്‍ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ഗാഗോ. റയലില്‍ റൊണാള്‍ഡോക്കൊപ്പവും അര്‍ജന്റീനയില്‍ മെസിക്കൊപ്പവും ഗാഗോ കളിച്ചിട്ടുള്ളത്.
2018ല്‍ ഗാഗോ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം പറഞ്ഞതാണ് ഫുട്‌ബോള്‍ സര്‍ക്കിളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മികച്ച താരമായി റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെയായിരുന്നു ഗാഗോ തെരഞ്ഞെടുത്തത്. മാര്‍കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ റയല്‍ താരം ഇക്കാര്യം പറഞ്ഞത്.
‘എന്റെ അഭിപ്രായത്തില്‍ റൊണാള്‍ഡോ ഒന്നാം നമ്പര്‍ അല്ല. എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം മെസിയാണ്. കാരണം അദ്ദേഹം കളിക്കുന്ന രീതിയാണ്. കളിക്കളത്തില്‍ പന്തുകൊണ്ട് വേഗത്തില്‍ മുന്നേറി മത്സരങ്ങള്‍ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് സാധിക്കും.
മെസിക്ക് അവിശ്വസനീയമായ കഴിവുണ്ട്. അദ്ദേഹം കളിക്കുന്ന രീതി ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. അര സെക്കന്റിനുള്ളില്‍ ഒരു മത്സരം ജയിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ഞങ്ങള്‍ക്കറിയാം,’ ഗാഗോ പറഞ്ഞു.
2007 മുതല്‍ 2012 വരെയാണ് ഗാഗോ റയല്‍ മാഡ്രിഡിനായി പന്ത് തട്ടിയത്. ഏകദേശം മൂന്ന് വര്‍ഷത്തോളം റൊണാള്‍ഡോക്കൊപ്പം ബൂട്ട് കെട്ടാന്‍ ഗാഗോക്ക് സാധിച്ചു.
2007ല്‍ അര്‍ജന്റീനക്കായി അരങ്ങേറ്റം കുറിച്ച ഗാഗോ പത്ത് വര്‍ഷത്തോളം അര്‍ജന്റീനയുടെ നീല ജേഴ്സിയില്‍ പന്തുതട്ടി. ഗാഗോ 2023ലാണ് ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അതേസമയം ലോക ഫുടബോള്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മെസി അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

റൊണാള്‍ഡോയും മെസിയും- Photo: The New York Times
അര്‍ജന്റീനക്കായി ഐതിഹാസിക സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.
ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും പടിയിറങ്ങിയെങ്കിലും താരം ക്ലബ്ബ് ഫുട്ബോളില്‍ തുടരും. നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി മിന്നും ഫോമിലാണ് മെസി കളിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Fernando Gago says Messi, not Ronaldo, is the best player in football
