
ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ | ഹര്‍ഷദ്
പ്രിയപ്പെട്ട രാജമൗലി സാറേ നിങ്ങടെ ബാഹുബലിന്റെ ബാപ്പയും കൂട്ടരും വമ്പമ്മാരാന്ന് പറയാനായിട്ട് എതിരാളികളെ ഇങ്ങനെ കറുപ്പിക്കരുതായിരുന്നു. മാത്രവുമല്ല ആ കറുത്തവരും പടയാളികളല്ലേ..!!!?? അതെന്താ അവര് മാത്രം തടിച്ച് ചീര്‍ത്ത്, കുളിക്കാതെ, മുടിവെട്ടാതെ, പല്ലുതേക്കാതെ വികൃതഭാഷ പറയുന്നവരായിപ്പോയത്. ??? അവര് യുദ്ധത്തിന് വേണ്ടി പ്രാക്ടീസും കവാത്തും മുന്നൊരുക്കങ്ങളുമൊന്നും നടത്താറില്ലേ…? ആയോധന കലയും കായികാഭ്യാസവും പരിശീലിക്കാറില്ലേ..?
ഹോ!! അതുകൊണ്ടുതന്നെ സാറേ, ഞാനാ മഹാ യുദ്ധത്തില്‍ താങ്കള്‍ മനപൂര്‍വ്വം നിറംകെടുത്തിയ ആ കറുപ്പമ്മാര്‍ ജയിക്കണമെന്നായിരുന്നു ആശിച്ചത്.. പക്ഷേ സിനിമ നിങ്ങളുടെതാണല്ലോ.. നിങ്ങളാണല്ലോ അതിന്റെ പടച്ചോനും.
ഹൂം…!!! ഇനിയുമിനിയും വെളുപ്പമ്മാരെ ജയിപ്പിക്കാനായി നമുക്ക് കഥകളുണ്ടാക്കാം.. ഇനിയുമിനിയും കറുത്തവരെ വില്ലമ്മാരാക്കാന്‍ നമുക്ക് സിനിമകളുണ്ടാക്കാം.. അതാണല്ലോ അതിന്റെയൊരു “മുഖ്യധാര”..!!!
പ്രിയപ്പെട്ട രാജമൗലി സാറേ നിങ്ങടെ ബാഹുബലിന്റെ ബാപ്പയും കൂട്ടരും വമ്പമ്മാരാന്ന് പറയാനായിട്ട് എതിരാളികളെ ഇങ്ങനെ കറുപ്പിക്ക…
Posted by Harshad Harshad on Monday, 20 July 2015
കൂടുതല്‍ വായനയ്ക്ക്
ഗ്ലാഡിയേറ്ററൊക്കെ മോഷ്ടിക്കുമ്പോള്‍ ഒരു മയത്തിന് വേണ്ടേ? ബാഹുബലികണ്ട ഒരു സിനിമാപ്രേമിയുടെ പ്രതികരണം (16/07/2015)
പഴങ്കഥയെങ്കിലും പിടിച്ചിരുത്തുന്ന ബാഹുബലി (12/07/2015)
