രാജമൗലിയുടെ മറ്റ് സിനിമകളെ വച്ച് നോക്കുമ്പോള്‍ തീര്‍ത്തും പരാജയപ്പെട്ട ഒരു ശ്രമം മാത്രമാണ് ബാഹുബലി. ഹോളിവുഡ് സിനിമകളുടെ അന്ധമായ അനുകരണവും ടിപ്പിക്കല്‍ തെലുങ്ക് മസാലയും ചേര്‍ന്ന അവിയല്‍ പരുവത്തിലുള്ള സിനിമയാണ് ബാഹുബലി. റെക്കോഡ് കലക്ഷന്‍ നേടുകയും ഓസ്‌കാര്‍ പുരസ്‌കാരമടക്കം വാങ്ങിക്കൂട്ടിയ ഗ്ലാഡിയേറ്ററിലെ രംഗങ്ങളെ കടംകൊണ്ടാണ് ചില രംഗങ്ങള്‍ നിര്‍മ്മിച്ചതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ മിക്ക ഭാഗങ്ങളും ഇമ്മാതിരി കോപ്പിയടിയായിരുന്നു എന്ന് മനസ്സിലായിരുന്നില്ല.
സിനിമാ റിവ്യൂ : ഉദയ ഭാനു
റേറ്റിങ് : ★★☆☆☆
ചിത്രം: ബാഹുബലി
സംവിധാനം: എസ്. എസ് രാജമൗലി
നിര്‍മാണം: പ്രസാദ് ദേവിനേനി, ഷോബു യര്‍ളാഗദ്ദ
അഭിനേതാക്കള്‍: പ്രഭാസ്, റാണാ ദഗ്ഗുഭാട്ടി, തമന്ന, സത്യരാജ്, അനുഷ്‌ക ഷെട്ടി മുതലായവര്‍
സംഗീതം: എം.എം. കീരവാണി
ഛായാഗ്രഹണം: കെ.കെ.സെന്ദില്‍കുമാര്‍
അവിയല്‍ ആര്‍ക്കും ഉണ്ടാക്കാവുന്ന ഒരു കറിയാണ്. കുറച്ച് പച്ചക്കറികള്‍ വേവിച്ച് ഉപ്പും പുളിയോ തൈരോ ഒഴിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്നഒന്ന്. പക്ഷെ നല്ല പാചകക്കാരന്‍ രുചികരമായിട്ടാവും അവിയല്‍ ഉണ്ടാക്കുക. അവിയലില്‍ ചേര്‍ക്കുന്ന പച്ചക്കറികള്‍ പാകത്തില്‍ വേവണം. ചേനയും കൈപ്പക്കയും പച്ചക്കായയുമൊക്കെ പാകത്തില്‍ വെന്തില്ലെങ്കില്‍ എന്തായിരിക്കും കഴിക്കുന്നവരുടെ അവസ്ഥ!. ചേന ചൊറിച്ചിലുണ്ടാക്കുമ്പോള്‍ കൈപ്പയുടെ കൈപ്പ് ഒരു വശത്തും പച്ചക്കായയുടെ ചവര്‍പ്പും എല്ലാം കൂടിയുള്ള അവസ്ഥയെ കുറിച്ചൊന്ന് ചിന്തിക്കാമോ? ഏതാണ്ടിതേ അവസ്ഥയായിരുന്നു ബാഹുബലി കാണുമ്പോഴുണ്ടായത്. ഹൗസ്ഫുള്‍ ബോഡ് വെച്ച കൈരളി-ശ്രീയില്‍ മാനേജരെയൊക്കെ കണ്ട് ടിക്കറ്റെടുത്ത് ഇമ്മാതിരി ഒരു പടം കണ്ടാലുണ്ടാകുന്ന കലിപ്പ് പറയേണ്ടതില്ലല്ലോ. (തള്ളേ.. കലിപ്പ് തീരണില്ലല്ലാാാ….)
രാജമൗലിയുടെ മറ്റ് സിനിമകളെ വച്ച് നോക്കുമ്പോള്‍ തീര്‍ത്തും പരാജയപ്പെട്ട ഒരു ശ്രമം മാത്രമാണ് ബാഹുബലി. ഹോളിവുഡ് സിനിമകളുടെ അന്ധമായ അനുകരണവും ടിപ്പിക്കല്‍ തെലുങ്ക് മസാലയും ചേര്‍ന്ന അവിയല്‍ പരുവത്തിലുള്ള സിനിമയാണ് ബാഹുബലി. റെക്കോഡ് കലക്ഷന്‍ നേടുകയും ഓസ്‌കാര്‍ പുരസ്‌കാരമടക്കം വാങ്ങിക്കൂട്ടിയ ഗ്ലാഡിയേറ്ററിലെ രംഗങ്ങളെ കടംകൊണ്ടാണ് ചില രംഗങ്ങള്‍ നിര്‍മ്മിച്ചതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ മിക്ക ഭാഗങ്ങളും ഇമ്മാതിരി കോപ്പിയടിയായിരുന്നു എന്ന് മനസ്സിലായിരുന്നില്ല.

ഗ്ലാഡിയേറ്ററിലെ നായക കഥാപാത്രമായ മാക്‌സിമസും പ്രതിനായക കഥാപാത്രമായ കിരീടാവകാശിക്കും ഇടയിലുള്ള കലഹത്തെ പോലും ചില രംഗങ്ങളില്‍ ഒപ്പിയെടുക്കാന്‍ ശ്രമിച്ചു രാജമൗലി. ചിത്രത്തെ അതേ പോലെ അനുകരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. പക്ഷെ ആ സിനിമയോട് നീതി പുലര്‍ത്തിയാവണം എന്നു മാത്രം. ബാഹുബലിയിലെ അവസാന യുദ്ധരംഗം പൂര്‍ണമായും ഗ്ലാഡിയേറ്ററിലെ ആദ്യ യുദ്ധരംഗത്തിന്റെ വൃത്തികെട്ട അനുകരണം മാത്രമായിപ്പോയി എന്ന് പറയാതിരിക്കാന്‍ വയ്യ. യുദ്ധരംഗത്തെ തന്ത്രങ്ങളും രാജ്യം കീഴടക്കാന്‍ വരുന്ന ഗോത്രവിഭാഗത്തിലെ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷ വരെ കോപ്പിയടിയാണ്. ഗ്ലാഡിയേറ്ററും, 300 ഉം യുദ്ധരംഗത്തെ കോപ്പി ചെയ്തപ്പോള്‍ ആദ്യഭാഗത്തെ മലകയറ്റം മിഷന്‍ ഇംപോസിബിള്‍ 2 ന്റെയും വെര്‍ട്ടിക്കല്‍ ലിമിറ്റിന്റെയും അനുകരണവുമായി.
നായികാ-നായകന്മാര്‍ ശത്രു സേനയില്‍ നിന്നും രക്ഷപ്പെടാന്‍ വലിയൊരു പാറപൊട്ടിച്ച് ഹിമപാതം സൃഷ്ടിക്കുന്ന രംഗമുണ്ട്. തുടര്‍ന്ന് മറ്റൊരു പാറയുടെ അടര് പൊളിച്ചെടുത്ത് ഐസ് സ്‌കീയിങ് (മഞ്ഞുമലയിലൂടെ ഓഴുകി നീങ്ങുന്ന വിനോദം) നടത്തി നായികാ-നായകന്മാര്‍ രക്ഷപ്പെടുന്ന രംഗം പോലും തിയറ്ററില്‍ ചിരി പടര്‍ത്തി. (ആ രംഗം കണ്ട് പകച്ചുപോയി എന്റെ ബാല്യം :P )
രംഗങ്ങള്‍ എഡിറ്റ് ചെയ്യുന്നതിലെ സൂക്ഷ്മതക്കുറവ് മാത്രമല്ല താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും രാജമൗലിയുടെ ഈ ചിത്രം പരാജയം തന്നെയാണ്. പ്രണയിക്കുമ്പോഴും യുദ്ധരംഗത്തും ഒരേ ഭാവം മാത്രം മുഖത്ത് വരുന്ന പ്രഭാസ് ആണ് ബാഹുബലിയെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാകും പിന്‍സീറ്റിലിരുന്നവര്‍ ബാഹുബലി വരുമ്പോഴൊക്കെ “മൈ*** ബലി” എന്ന് വിളിച്ചുപറഞ്ഞത്. ഏതായാലും പച്ചാളം ഭാസിമാരെ നിയമിച്ച് നവരസം പഠിപ്പിക്കുന്നത് രണ്ടാം ഭാഗത്തിന് ഗുണകരമാവും.

ബ്രഹ്മാണ്ഡ ചിത്രത്തിലെ ഗ്രാഫിക്‌സ് രാജമൗലിയുടെ തന്നെ ഈച്ചയുടെ തന്മയത്വം പോലുമില്ലാത്തതായിരുന്നു. പല്‍വാല തേവര്‍ എന്ന ബാഹുബലിയുടെ സഹോദരന്‍ കാട്ടുപോത്തുമായി നടത്തുന്ന മല്ലയുദ്ധം കണ്ട് തമാശയായാണനുഭവപ്പെട്ടത്. മാത്രമല്ല പല്‍വാല തേവരുടെ പടുകൂറ്റന്‍ പ്രതിമ അടിമകളുയര്‍ത്തുന്ന ഒരു രംഗമുണ്ട്. ആ രംഗത്തില്‍ ഭാരം താങ്ങാനാവാതെ കയറിളകിപ്പോയി അടിമകള്‍ തെറിച്ചുവീഴുമ്പോള്‍ ബാഹുബലി പ്രതിമയെ ഒരു കയറില്‍ താങ്ങി നിര്‍ത്തുന്നു. പക്ഷെ വലിഞ്ഞു നില്‍ക്കേണ്ട കയര്‍ ലൂസായി കിടക്കുന്ന രംഗം ചിത്രത്തിലെ എഡിറ്റിങ് “മേന്‍മ” വിളിച്ചോതുന്നതായിരുന്നു. മഹാഭാരതത്തിലെയും ശ്രീകൃഷ്ണയിലെയും രംഗങ്ങളാണ് ചില ഗ്രാഫിക്‌സ് രംഗങ്ങള്‍ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. രാജമൗലിയേക്കാള്‍ നന്നായി രാമാനന്ദ് സാഗര്‍ ഈ ചിത്രം ചെയ്യുമായിരുന്നു.
രംഗങ്ങള്‍ എഡിറ്റ് ചെയ്യുന്നതിലെ സൂക്ഷ്മതക്കുറവ് മാത്രമല്ല താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും രാജമൗലിയുടെ ഈ ചിത്രം പരാജയം തന്നെയാണ്. പ്രണയിക്കുമ്പോഴും യുദ്ധരംഗത്തും ഒരേ ഭാവം മാത്രം മുഖത്ത് വരുന്ന പ്രഭാസ് ആണ് ബാഹുബലിയെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാകും പിന്‍സീറ്റിലിരുന്നവര്‍ ബാഹുബലി വരുമ്പോഴൊക്കെ “മൈ*** ബലി” എന്ന് വിളിച്ചുപറഞ്ഞത്. ഏതായാലും പച്ചാളം ഭാസിമാരെ നിയമിച്ച് നവരസം പഠിപ്പിക്കുന്നത് രണ്ടാം ഭാഗത്തിന് ഗുണകരമാവും.
അടുത്ത പേജില്‍ തുടരുന്നു
സിനമയില്‍ മികച്ച അഭിനയം കാഴ്ച വെച്ചത് സത്യരാജാണ്. കട്ടപ്പ എന്ന അടിമ സൈന്യാധിപന്റെ റോള്‍. സത്യരാജിനെ വച്ചെടുത്ത പല ഷോട്‌സും ഗ്ലാഡിയേറ്ററിലെ മോചിപ്പിക്കപ്പെട്ട ഗ്ലാഡിയേറ്ററും അടിമവ്യാപാരിയുമായിരുന്നയാളുടേതുമാണ്. ആ റോളുകള്‍ വിദഗ്ധമായി തന്നെ സത്യരാജ് ചെയ്തു. ചെയ്യുന്ന വേഷങ്ങളില്‍ തങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തുന്നവരാണ് നാസറും രമ്യാകൃഷ്ണനും. സിനിമയിലെ പിങ്കാല തേവര്‍ എന്ന രംഗം മങാഭാരതത്തിലെ ശകുനിയെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും നന്നായവതരിപ്പിച്ചു. രമ്യാകൃഷ്ണന്റെ റാണി വേഷം മുമ്പ് അവര്‍ ചെയ്ത സമാന വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി തന്നെ അവര്‍ ചെയ്തു.

നായികാകഥാപാത്രമായ തമന്ന ഭാട്ടിയ നായകന് വഴികാട്ടിയായാണ് സിനിമയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്നുള്ള കാട്ടിക്കൂട്ടലുകള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാജ്ഞിയെ മോചിപ്പിക്കാന്‍ പ്രതിജ്ഞയെടുത്തു പോകുന്ന തമന്നയെ തടഞ്ഞ്, പെണ്ണിന് പറഞ്ഞ പണിയല്ല യുദ്ധവും മറ്റും എന്ന് പറഞ്ഞ് ശിവു ദൗത്യമേറ്റെടുത്ത് പോകുന്നതോടെ തീരുന്നു തമന്നയുടെ റോളും. (തമന്ന രണ്ടാം ഭാഗത്തില്‍ മികച്ച അഭിനയം കാഴ്ചവെക്കുമായിരിക്കും… ഉം.)
സിനമയില്‍ മികച്ച അഭിനയം കാഴ്ച വെച്ചത് സത്യരാജാണ്. കട്ടപ്പ എന്ന അടിമ സൈന്യാധിപന്റെ റോള്‍. സത്യരാജിനെ വച്ചെടുത്ത പല ഷോട്‌സും ഗ്ലാഡിയേറ്ററിലെ മോചിപ്പിക്കപ്പെട്ട ഗ്ലാഡിയേറ്ററും അടിമവ്യാപാരിയുമായിരുന്നയാളുടേതുമാണ്. ആ റോളുകള്‍ വിദഗ്ധമായി തന്നെ സത്യരാജ് ചെയ്തു. ചെയ്യുന്ന വേഷങ്ങളില്‍ തങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്തുന്നവരാണ് നാസറും രമ്യാകൃഷ്ണനും. സിനിമയിലെ പിങ്കാല തേവര്‍ എന്ന രംഗം മങാഭാരതത്തിലെ ശകുനിയെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും നന്നായവതരിപ്പിച്ചു. രമ്യാകൃഷ്ണന്റെ റാണി വേഷം മുമ്പ് അവര്‍ ചെയ്ത സമാന വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി തന്നെ അവര്‍ ചെയ്തു.

ശിവുവിന്റെ (നായകകഥാപാത്രം) അമ്മ ദേവസേനയായി ഇടക്ക് പ്രത്യക്ഷപ്പെടുന്ന അനുഷ്‌ക ഷെട്ടി അഭിനയമികവ് കൊണ്ട് നന്നായി. ശിവുവിന്റെ വളര്‍ത്തമ്മയായ രോഹിണിയും കുഴപ്പമില്ലാതെ തന്റെ റോള്‍ ചെയ്തിട്ടുണ്ട്. ആദിവാസി സ്ത്രീകഥാപാത്രമാണവര്‍. എന്നാല്‍ വേഷവിധാനത്തില്‍ അങ്ങനെയൊന്നും തോന്നില്ല എന്ന് മാത്രം.
ബാഹുബലി ഒന്നാം ഭാഗം വലിയ പ്രതീക്ഷയാണ് രാജമൗലി പ്രേക്ഷകര്‍ക്ക് കൊടുത്തത്. ആ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സിനിമക്കായിട്ടില്ല എന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടാവുകയാണെങ്കില്‍ രണ്ടാം ഭാഗത്ത് ഈ കുറവുകള്‍ പരിഹരിക്കുമായിരിക്കും. അങ്ങനെയല്ലെങ്കില്‍ തെലുങ്കാനക്കും രായലസീമക്കും പുറത്തുള്ളവരില്‍ വലിയൊരു വിഭാഗം രണ്ടാം ഭാഗം കാണാന്‍ പോകാന്‍ ഇത്തിരി മടിക്കും.
പിന്നെ ഈ ചിത്രം കണ്ടുകൊണ്ടിരുന്നപ്പോള്‍ തിയറ്ററില്‍ മുഴങ്ങിയ ചില കമെന്റുകള്‍ (അതാണല്ലോ ഫേസ്ബുക്ക് കാലത്തെ ലേറ്റസ്റ്റ് ജെന്യുന്‍ പ്രതികരണങ്ങള്‍. അത് കൊടുക്കാതെങ്ങനെ ഈ റിവ്യൂ പൂര്‍ത്തിയാവും :) ):
1. ശിവുവിന്റെ ചാട്ടം കണ്ട്, പ്രേം നസീറും ജയനും എന്തിന് രജനീകാന്ത് പോലും ഇമ്മാതിരി പറക്കലുകള്‍ നടത്തിയിട്ടുണ്ടാകില്ല.
2. മോദി ഈ സിനിമ കണ്ടാല്‍ അടുത്ത പര്യടനം ഇവിടുത്തേക്കായിരിക്കും.
3. രണ്ടാം ഭാഗത്തില്‍ വിജയും രജനീകാന്തും വിജയകാന്തും ഉണ്ടാകും. അല്ലാതെ സിനിമ പൂര്‍ത്തിയാക്കാനാവില്ല.
4. ബാഹുബലി വരുന്ന രംഗത്തിലെല്ലാം മുഖേഷിന്റെ ഫോണ്‍ വിളിയിലെ നീട്ടിവിളിയായിരുന്നു. മൈ*** ബലി….