നിലവില്‍ മലയാളികളുടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പേരാണ് വിസ്മയ മോഹന്‍ലാല്‍. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരത്തിന്റെ മകള്‍ അഭിനയ ജീവിത്തിന് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോള്‍ വലിയ ആവേശത്തിലാണ് സിനിമാ ലോകമൊന്നാകെ. മോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കത്തിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്.
അടുത്തിടെ രാജ്യതലസ്ഥാനമായ ന്യൂ ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് കൊണ്ട് വിസ്മയ പങ്കുവെച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കായിരുന്നു സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ നടന്നത്. സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്നും താരത്തിനെതിരെ രൂക്ഷമായ ബോഡി ഷെയ്മിങ്ങുകളാണ് ഉയര്‍ന്നത്. അഭിമുഖങ്ങളില്‍ മലയാളം നന്നായി പറയാത്തതിന് സൈബര്‍ അറ്റാക്ക് നടത്തിയ അതേ ഐ.ഡി കളില്‍ നിന്നുമാണ് ഇത്തരം പോസ്റ്റുകളും ഉയരുന്നത്.
ഒരു സ്ത്രീ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞാല്‍ ചിലര്‍ക്കത് ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയില്ലെന്നും ഇതിന് പകരമായി അവര്‍ ആക്രമിക്കുന്നത് അവരുടെ ശരീരത്തെയാണെന്നും പോസ്റ്റില്‍ പറയുന്നു. ഒരു സ്ത്രീയെ അവളുടെ ശരീരത്തിന്റെ അടിസ്ഥാനത്തില്‍ പരിഹസിക്കുമ്പോള്‍ അത് ആ സ്ത്രീയെ മാത്രമല്ല ബാധിക്കുന്നതെന്നും സ്വന്തം ശരീരത്തെ കുറിച്ച് ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ മനസിലേക്ക് ഒരു മുറിവായി ഇത് പതിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. കുറച്ച് പേര്‍ അസഭ്യം പറഞ്ഞാലും പരിഹസിച്ചാലും താനടക്കം വരുന്ന ലക്ഷകണക്കിന് മനുഷ്യര്‍ അവളെ ഹൃദയത്തില്‍ എടുത്തുവെച്ച് കഴിഞ്ഞു എന്ന താക്കീത് നല്‍കിയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തടിച്ചി… സുമോ ഗുസ്തിക്കാരി.. വീപ്പ കുറ്റി.. പിന്നെ കൊറേ സീനിയര്‍ നടിമാരുടെ പേരുകളും..
തെളിഞ്ഞ നിലവിളക്ക് പോലെ പ്രകാശിക്കുന്ന മുഖവും .. നിലാവ് പോലെ തെളിഞ്ഞ ചിരിയും . ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ ആര്‍ക്കും ഇഷ്ടവും സ്‌നേഹവാല്‍സല്ല്യവും തോന്നുന്ന ശരീര ഭാഷയും ഉള്ള ഈ വനിതയെ ചിലര്‍ ഓടി നടന്നു വിളിച്ചു അപമാനിക്കുന്നത് ഇങ്ങനെ ഒക്കെയാണ്..
അതിന്റെ കാരണം അവര്‍ക്കു ഈ കുട്ടിയെ ഇഷ്ടം ഇല്ലാഞ്ഞിട്ട് ഒന്നുമല്ല …
ഒരു സ്ത്രീ സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞാല്‍, ചിലര്‍ക്കത് ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയില്ല. അപ്പോള്‍ അവര്‍ ആക്രമിക്കുന്നത് അവളുടെ ശരീരത്തെയാണ് ..
ആ തൂറി തോല്‍പ്പിക്കല്‍ ആണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്
നിങ്ങള്‍ക് അറിയാമോ വിമര്‍ശകരെ..
ഒരു സ്ത്രീയെ അവളുടെ ശരീരത്തിന്റെ പേരില്‍ അപമാനിക്കുന്ന ഓരോ കമന്റും, അവളെ മാത്രമല്ല വേദനിപ്പിക്കുന്നത്.
സ്വന്തം ശരീരത്തെക്കുറിച്ച് ഇതിനകം തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ഹൃദയത്തിലേക്കും അത് ഒരു മുറിവായി പതിക്കുന്നു.
അങ്ങനെ വേദനിച്ചു വിണ്ടു കീറുന്ന ഒരാള്‍ ചിലപ്പോ നിങ്ങളുടെ വീട്ടിലും കാണും…
നിങ്ങള്‍ കുറച്ചു പേര്‍ അവളെ പുലഭ്യം പറഞ്ഞു കൊള്ളൂ.. അപമാനിച്ചു കൊള്ളൂ
പക്ഷെ ഞങ്ങളെ പോലെ ലക്ഷകണക്കിന് മനുഷ്യര്‍ അവളെ ഹൃദയത്തില്‍ എടുത്തു വെച്ചു കഴിഞ്ഞു ..
അവള്‍ ജയിച്ചു കഴിഞ്ഞു…
Content Highlight: Facebook Post against the cyber attack towards Vismaya Mohanlal goes Viral
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.