തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ വിശ്വാസികളുടെ അഭ്യര്‍ത്ഥന പ്രവാഹം. ശബരിമലയിലേക്ക് നിങ്ങളുടെ വനിതാ പൊലീസിനെ അയക്കരുത്. ഇത് ഞങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണ് തുടങ്ങിയ അഭ്യര്‍ത്ഥനകളാണ് പോസ്റ്റ് ചെയ്യുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തുടങ്ങിയവരുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെയാണ് വിശ്വാസികളുടെ അഭ്യര്‍ത്ഥന പ്രവാഹം.

Also Read:  പനീര്‍സെല്‍വത്തിന്റെ കണ്ണ് മുഖ്യമന്ത്രിക്കസേരയില്‍; സഖ്യസാധ്യത ആരായാന്‍ പനീര്‍സെല്‍വം തന്റെയടുത്തേക്ക് മധ്യസ്ഥനെ അയച്ചെന്ന് ടി.ടി.വി ദിനകരന്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയ സുപ്രീംകോടതി വിധി വന്ന ശേഷം സ്്ത്രീകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും, കൂടുതല്‍ വനിതാ പൊലീസിനെ നിയമിക്കുമെന്നും ഡി.ജി.പി നേരത്തെ അറിയിച്ചിരുന്നു.

ഇതിനെതിരെയാണ് വിശ്വാസികള്‍ ഇപ്പോള്‍ രംഗത്തെത്തിയത്. സേവ് ശബരിമല എന്ന ടാഗ് ഉപയോഗിച്ചാണ് ഭക്തരുടെ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത്.