ഭാസ്കർ ദി റാസ്‌ക്കലിൽ ഓഡിഷന് പോയിട്ട് എന്നെ സെലക്ട് ചെയ്തില്ല: അനിഖ തന്നെയാണ് ആ കഥാപാത്രത്തിന് യോജിച്ചത്: എസ്തർ അനിൽ
Malayalam Cinema
ഭാസ്കർ ദി റാസ്‌ക്കലിൽ ഓഡിഷന് പോയിട്ട് എന്നെ സെലക്ട് ചെയ്തില്ല: അനിഖ തന്നെയാണ് ആ കഥാപാത്രത്തിന് യോജിച്ചത്: എസ്തർ അനിൽ
നന്ദന എം.സി
Saturday, 2nd May 2026, 6:45 pm

സിദ്ദിഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നയൻ‌താര കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഭാസ്‌ക്കർ ദി റാസ്‌ക്കൽ. ചെറിയ ഒരിടവേളയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. കൂടാതെ അനൂപ്, അനിഖ സുരേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.

ഭാസ്‌ക്കർ ദി റാസ്‌ക്കൽ, Photo: IMDb

ഇപ്പോഴിതാ അനിഖ അവതരിപ്പിച്ച കഥാപാത്രത്തിനായി താൻ ഓഡിഷന് പോയിരുന്നെന്നും എന്നാൽ തന്നെ സെലക്ട് ചെയ്തില്ലെന്നും പറയുകയാണ് നടി എസ്തർ. ആ കാലത്ത് തനിക്ക് സിനിമ വേണം, എന്നുള്ള താത്പര്യം അത്രയ്ക്കില്ലാത്തതിനാൽ ആ കഥാപാത്രം ലഭിക്കാത്തതിൽ വലിയ സങ്കടമില്ലായിരുന്നെന്നും എസ്തർ പറഞ്ഞു.

‘ഭാസ്‌ക്കർ ദി റാസ്‌ക്കൽ സിനിമയ്ക്ക് ഓഡിഷന് പോയിരുന്നു. എന്നെ റീപ്ലെസ് ചെയ്തതല്ല എനിക്ക് കിട്ടിയില്ല. അതിൽ വിഷമമുണ്ടായിരുന്നു. കാരണം എപ്പോളും ഒരു നാടൻ ടച്ചുള്ള റോളുകളായിരുന്നു അത് വരെ ചെയ്തു കൊണ്ടിരുന്നത്. അതിൽ നല്ല ഒരു ഗ്ലാം റോളായിരുന്നല്ലോ പിന്നെ മമ്മൂട്ടി അങ്കിൾ നയൻതാര ഒക്കെയായിരുന്നല്ലോ.

ആ കഥാപാത്രം അനിഖയാണ് ചെയ്തത്. അനിഖ തന്നെയാണ് ആ കഥാപാത്രത്തിന് യോജിച്ച വ്യക്തി. കാരണം നയൻതാരയുടെ അതെ ഫേസ് കട്ട് ആണ് അനിഖയ്ക്കും.

എസ്തർ അനിൽ, Photo: YouTube/ Screengrab

ദൃശ്യം കഴിഞ്ഞിട്ടുള്ള ഒരു സമയമായിരുന്നത്. ആ സമയത്തൊക്കെ എന്റെ അച്ഛനും അമ്മയ്ക്കുമായിരുന്നു എന്നെക്കാളും സിനിമ വേണം എന്നൊരു ചിന്ത ഉണ്ടായിരുന്നത്. അതിനാൽ തന്നെ എനിക്ക് സെലക്ഷൻ ലഭിക്കാത്തതിൽ എനിക്ക് സങ്കടമൊന്നുമുണ്ടായിരുന്നില്ല. കൂടാതെ ഞാൻ വളരെ ചെറുതുമായിരുന്നല്ലോ,’ എസ്തർ പറഞ്ഞു.

മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 യാണ് താരത്തിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ചിത്രത്തിൽ മീന, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവർ വീണ്ടും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

പഴയ താരനിര വീണ്ടും ഒന്നിക്കുന്നതും ചിത്രത്തിന് വലിയ കരുത്താണ്. കുടുംബബന്ധങ്ങളും അന്വേഷണവും സസ്പെൻസും ചേർന്ന മറ്റൊരു ശക്തമായ ത്രില്ലറിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലെത്തുക.

Content Highlight: Esther Anil says she was upset about not being selected after auditioning for the film Bhaskar the Rascal.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.