യുവേഫ നേഷൻസ് ലീഗിലെ ആദ്യ പോരാട്ടത്തിൽ ഡെന്മാർക്കിനെതിരെ നോർവേ ത്രില്ലർ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നോർവെയുടെ വിജയം. സൂപ്പർതാരം ഏർലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് നോർവേയുടെ വിജയം. മത്സരത്തിന്റെ 18, 74 എന്നീ മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്.

മത്സരത്തിൽ നേടിയ ഇരട്ട ഗോളുകൾക്ക് പിന്നാലെ ഇന്റർനാഷണൽ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 64 ആക്കി ഉയർത്താനും മാഞ്ചസ്റ്റർ സിറ്റി താരത്തിന് സാധിച്ചു. വെറും 54 മത്സരങ്ങളിൽ നിന്നുമാണ് ഹാലണ്ട് ഇത്രയധികം ഗോളുകൾ അടിച്ചുകൂട്ടിയത്.

മത്സരത്തിലെ ഇരട്ട ഗോളുകൾക്ക് പിന്നാലെ യുവേഫ നേഷൻസ് ലീഗിന്റെ ചരിത്രത്തിൽ 20 ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായും ഹാലണ്ട് മാറി. ടൂർണമെന്റിൽ 21 ഗോളുകൾ നേടിയാണ് നോർവേ താരം കുതിക്കുന്നത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലും നോർവീജിയൻ താരത്തിന് പുറകിലാണെന്നതും എടുത്തുപറയണം. റൊണാൾഡോ 15 ഗോളുകളാണ് നേടിയിട്ടുള്ളത്.

നേഷൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം, ടീം, ഗോളുകളുടെ എണ്ണം

ഏർലിങ് ഹാലണ്ട് – നോർവേ – 21

അലക്‌സാണ്ടർ മിട്രോവിക് – സെർബിയ – 15

ക്രിസ്റ്റ്യാനോ റൊണാൾഡോ – പോർച്ചുഗൽ – 15

വേഡാത് മുരിഖി – കൊസോവർ – 14

റൊമേലോ ലുക്കാക്കു – ബെൽജിയം – 13

അതേസമയം മത്സരം തുടങ്ങി 14ാം മിനിട്ടിൽ ഓസ്കാർ ബോബിലൂടെ നോർവേയാണ് ആദ്യം ലീഡ് നേടിയത്. ഹാലണ്ട് രണ്ടാം ഗോളും സ്വന്തമാക്കി. എന്നാൽ മൈക്കൽ ഡാംസ്കാർദിലൂടെയും റാസ്മസ് ഹോജണ്ടിലൂടെയും ഡെന്മാർക്ക് തിരിച്ചടിക്കുകയായിരുന്നു. 25, 60 എന്നീ മിനിട്ടുകളിലായിരുന്നു ഗോളുകൾ പിറന്നത്.

ഒടുവിൽ മത്സരത്തിന്റെ 74ാം മിനിട്ടിൽ ഹാലണ്ടിന്റെ ഗോളിലൂടെ നോർവേ വിജയിച്ചുകയറുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നോർവേ താരം ഡേവിഡ് വോളർ വോൾഫ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു.

 

Content Highlight: Erling Haaland create a historical record in UEFA nations league