ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക് ഭാവി ഫുട്ബോളില്‍ വളരെയധികം പ്രതീക്ഷകള്‍ നല്കുന്ന താരമാണ്. ഇപ്പോഴിതാ എന്‍ഡ്രിക് ഫുട്ബോളില്‍ തന്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
2026 ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീന-ബ്രസീല്‍ ആവേശകരമായ മത്സരത്തിനു മുന്നോടിയായിട്ടായിരുന്നു യുവതാരത്തിന്റെ പ്രതികരണം.
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തനിക്ക് ഇഷ്ടപ്പെട്ട താരമെന്നാണ് എന്‍ഡ്രിക് പറഞ്ഞത്.
‘മെസിക്കെതിരെ കളിക്കുമ്പോള്‍ ഉള്ള നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വീഡിയോ ഗെയിമില്‍ മാത്രമേ അദ്ദേഹത്തിന്റെ കളി കണ്ടിട്ടുള്ളൂ. എന്നാല്‍ കളിക്കളത്തില്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ എനിക്ക് സാധിക്കും. മെസി ഒരു മികച്ച താരമാണ്. എന്നാല്‍ ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകനാണ്. എന്നാല്‍ ഞാനിപ്പോള്‍ മെസിയെ അടുത്ത് കാണാന്‍ പോവുന്നു. ഇത് വളരെ മികച്ചതായിരിക്കും,’ എന്‍ഡ്രിക് ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Endrick is team Cristiano Ronaldo 🐐 pic.twitter.com/ab15OkA75e
— GOAL (@goal) November 19, 2023
🗣️ Endrick: “For me, Messi is a great player, but I’m more of a Cristiano Ronaldo fan.” pic.twitter.com/YJoQDmQDBj
— Madrid Xtra (@MadridXtra) November 19, 2023
റയല്‍ മാഡ്രിഡില്‍ കളിക്കുന്നത് താന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്നും എന്‍ഡ്രിക് പറഞ്ഞു.
‘ചെറുപ്പം മുതലുള്ള എന്റെ സ്വപ്നം റയല്‍ മാഡ്രിഡില്‍ കളിക്കുക എന്നതാണ്. റൊണാള്‍ഡോ എന്റെ ഏറ്റവും വലിയ ആരാധനാപാത്രങ്ങളിലൊരാളാണ്. റയലില്‍ അദ്ദേഹത്തിന്റെ ജേഴ്സി അണിഞ്ഞു കളിക്കുക എന്നുള്ളത് എനിക്ക് ഏറ്റവും അഭിമാനകരമാണ്,’ എന്‍ഡ്രിക് കൂട്ടിച്ചേര്‍ത്തു.
Endrick – “For me, Messi is a great player, but I’m more of a Cristiano Ronaldo fan.”
Destined for greatness. 🇧🇷🤍pic.twitter.com/euKDXJGNI2
— 𝙇𝘽𝙕 (@losblancoszone) November 19, 2023

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ഇതിനോടകം തന്നെ എന്ഡ്രികുമായി കരാറില്‍ എത്തിയിരുന്നു. യുവതാരം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ അധികം വൈകാതെ തന്നെ ടീമിനൊപ്പം എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ കൊളബിയക്കെതിരായ മത്സരത്തില്‍ എന്‍ഡ്രിക് ബ്രസീല്‍ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. നവംബര്‍ 22ന് അര്‍ജന്റീനക്കെതിരായ മത്സരത്തിലും താരം ബ്രസീലിന്റെ ആദ്യ ഇലവനില്‍ ഇടം നേടും എന്ന് പ്രതീക്ഷിക്കാം.
Content Highlight: Endrick young player talks about Cristaino Ronaldo.
