കോഴിക്കോട്: അര്‍ജുന്‍ ആയങ്കിയെ തള്ളിയ സി.പി.എം നിലപാടിനെതിരെ സൈബര്‍ സഖാക്കള്‍. അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിനെ തുടര്‍ന്ന് അസാധാരണ സംഭവങ്ങള്‍ക്കാണ് സൈബര്‍ ലോകം സാക്ഷിയാകുന്നത്.
‘തൂഫാനെപോലെ ആയങ്കിയെ തൂക്കണം, തൂക്കികൊല്ലലല്ല പിടിക്കണം, അതിന് കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം, പൊലീസിനെ ഉപയോഗിച്ച് ആയങ്കി എവിടെയാണോ അവിടെ പോയി പിടിക്കണം. കേസുകളില്‍ പ്രതിയായ ഒരാള്‍ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണ്. ക്വട്ടേഷന്‍ സംഘത്തിന്റെ ഒരു പിന്തുണയും സി.പി.എമ്മിന് ആവശ്യമില്ല,’ എന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍ മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടര്‍ന്നാണ് സി.പി.എം അനുഭാവികള്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം തിരിച്ചത്.
‘അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ അവരെടുത്തോട്ടേ അയാളെ ന്യായീകരിക്കേണ്ട ആവശ്യമൊന്നും എനിക്കില്ല,’ എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞത്.
‘പാര്‍ട്ടി തിരിച്ചടികള്‍ നേരിടുന്നത് ഇതുപോലെ ഉള്ള നേതാക്കള്‍ കാരണമാണ്… സപ്പോര്‍ട്ട് ചെയ്തില്ലേലും പിന്നില്‍ നിന്ന് കുത്തരുത് ഏത് നേതാവാണെങ്കിലും … നിഖില്‍ പൈലിയെ സംരക്ഷിക്കുന്ന നേതാക്കളുടെ മുന്നില്‍ സത്യസന്ധത അഭിനയിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ള തിരക്കാണ്…അഭിനയിച്ച് തീരുമ്പോള്‍ അണികള്‍ ഉണ്ടാകില്ല…ഓര്‍ത്താല്‍ നല്ലത്,’ എന്നാണ് അണികളുടെ കമന്റ്.
‘ഒരു ക്രിമിനല്‍ പരിപാടിയേയും ആരും വന്ന് ന്യായീകരിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷെ മുന്നും പിന്നും നോക്കാതെ പാര്‍ട്ടിക്ക് വേണ്ടി ചാവാന്‍ ഇറങ്ങിയവരെ ഒക്കെ തള്ളി പറഞ്ഞാല്‍ നാളെ ജീവന്‍ കളഞ്ഞ് ഈ പ്രസ്ഥാനത്തിന് വേണ്ടി നില്‍ക്കാന്‍ പിള്ളാര് നില്‍ക്കുമോ എന്ന് സംശയമാണ്. തത്വം പറയുന്നവന്‍ സെമിനാര്‍ ഹാളിലേ കാണൂ,’
‘പാര്‍ട്ടിയ്ക്ക് വേണ്ടി തല്ലാന്‍ പോയവര്‍ ഒക്കെ ഇപ്പോള്‍ പാര്‍ട്ടിക്കു ഗുണ്ടകള്‍ അല്ലേ.? എന്തു ജോലി ആണോ പാര്‍ട്ടിക്കാര്‍ ചെയ്യുന്നത് ആ ജോലിക്ക് കൂലി വാങ്ങുന്നവര്‍ക്ക് ഒരു വീഴ്ച്ച വരുമ്പോള്‍ അവരെ തള്ളി പറയുന്നത് നല്ലതാണോ. എനിക്കും 35 വര്‍ഷം മുമ്പ് അനുഭവം ഉണ്ട്. ഞാന്‍ ഇപ്പോഴും ബ്രാഞ്ചില്‍ ഉണ്ട്, തുടങ്ങി അര്‍ജുന്‍ ആയങ്കിയുടെ വിഷയത്തില്‍ നേതൃത്വത്തിനെതിരെ വന്‍ തോതിലുള്ള വിമര്‍ശനമാണ് വരുന്നത്.
അതേസമയം എം.വി ജയരാജനെ പിന്തുണച്ചും കമന്റ്ുകള്‍ പുറത്തുവരുന്നുണ്ട്. ‘ഫ്യൂഡല്‍ പുരുഷ മാടമ്പികളുടെ മേലങ്കി സ്വയം എടുത്തണിഞ്ഞ് ബി.ജി.എം ഇട്ട് സ്ലോ മോഷന്‍ വീഡിയോ പോസ്റ്റ് ചെയ്ത് ആരാധക വൃന്ദത്തെ സൃഷ്ടിച്ച് ഇന്ദുചൂഢനും നരസിംഹ മന്നാടിയാറും കളിച്ച് നടക്കുന്ന അര്‍ജുന്‍ ആയങ്കിക്കാരുടെയും ആകാശ് തില്ലങ്കേരിമാരുടെയും പാര്‍ട്ടിയല്ല സി.പി.ഐ.എം, പൊലീസ് ലോക്കപ്പില്‍ സ്വന്തം ശരീരത്തില്‍ നിന്ന് വാര്‍ന്ന രക്തത്തില്‍ കൈമുക്കി അരിവാളും ചുറ്റികയും വരച്ച് രക്തസാക്ഷിത്വം വരിച്ച മണ്ടോടി കണ്ണന്റെയാണ് ഈ പാര്‍ട്ടി,’ എന്നതരത്തില്‍ അനുകൂല കമന്റും വന്നു.
‘അര്‍ജുന്‍ ആയങ്കി എന്ന കൊടും ക്രിമിനലിനെ പിടിക്കാന്‍ വേണ്ടിവന്നാല്‍ തോക്ക് ഉപയോഗിക്കാം എന്ന വാര്‍ത്തകള്‍ വന്നതില്‍ പിന്നെ കൂട്ടക്കരച്ചിലാണ് കമ്മി സര്‍ക്കിളുകളില്‍ നിന്നും. പെണ്ണ് കേസില്‍ പുറത്തുപോയി അകത്തു വന്ന ഡി.വൈ.എഫ്.ഐ നേതാവ് ഒക്കെ ക്രിമിനലിനു വേണ്ടി അനുകൂല പോസ്റ്റുകള്‍ ഇട്ടു മെഴുകുന്നുണ്ട്. സി.പി.എം അനുകൂല പേജുകളും ഈ ക്രിമിനലിന് വേണ്ടി വാദിക്കുന്നെന്ന് പറഞ്ഞ്,’ ഇടുക്കി ഡി.സി.സി മെമ്പര്‍ നിഖില്‍ പൈലിയും രംഗത്ത് വന്നിട്ടുണ്ട്.
Content Highlights: Don’t you see Congress leaders holding Nikhil Paily close? Cyber comrades on Arjun Ayanki issue
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.