സംവിധായകനും നടനുമായ ഇ. എ രാജേന്ദ്രൻ അന്തരിച്ചു
Malayalam Cinema
സംവിധായകനും നടനുമായ ഇ. എ രാജേന്ദ്രൻ അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th March 2026, 7:03 am

പ്രശസ്ത നടനും സംവിധായകനുമായ ഇ. എ രാജേന്ദ്രൻ അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. 71 വയസായിരുന്നു. ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

തച്ചിലേടത്ത് ചുണ്ടൻ, കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, മീശമാധവൻ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം. പ്രശസ്ത നാടകാഭിനേതാക്കളായിരുന്ന ഓ. മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് ഭാര്യ. മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. നടനും എം.എൽ.എയുമായ എം. മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും.

Content Highlight: Director and actor E. A. Rajendran passes away