വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ടി.ജി മോഹന്‍ദാസിനെതിരെ നടപടിയെടുക്കാതെ പൊലീസ്
Kerala
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ടി.ജി മോഹന്‍ദാസിനെതിരെ നടപടിയെടുക്കാതെ പൊലീസ്
നിഷാന. വി.വി
Saturday, 8th August 2026, 10:09 am

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ സി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ ദാസിനെതിരെ നടപടിയെടുക്കാതെ പൊലീസ്.

വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന മോഹന്‍ദാസിന്റെ വീഡിയോ ഇപ്പോഴും യുട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടില്ല. വിഷയത്തില്‍ മോഹന്‍ദാസിനെതിരെ കേസെടുത്ത് 10 ദിവസമായെങ്കിലും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. മോഹന്‍ ദാസ് കൂടുതല്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ജന്തര്‍ മന്ദറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ താനായിരുന്നുവെങ്കില്‍ വെടിവെച്ച് കൊല്ലുമെന്നും അവര്‍ ബലാത്സം ഇഷ്ടപ്പെടുന്നവരാണ് എന്ന തരത്തിലുമുള്ള ഗുരുതര പരാമര്‍ശങ്ങളാണ് ടി.ജി മോഹന്‍ദാസ് നടത്തിയിരുന്നത്.

ഇയാളുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് എ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

എന്നാല്‍ ഇത് വരെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയില്ലാത്തത് ഇത്തരം പ്രചാരണങ്ങള്‍ തുടരാന്‍ പ്രോത്സാഹനമാവുമെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Content Highlight: Derogatory remarks against students; police fail to take action against T.G. Mohandas.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.