ന്യൂദല്‍ഹി: തലയ്ക്ക് പരിക്കേറ്റ രോഗിയുടെ കാലില്‍ ഓപ്പറേഷന്‍ നടത്തി ഡോക്ടര്‍. ദല്‍ഹിയിലെ സുശ്രുത ട്രോമ സെന്ററിറാണ് തലയ്ക്ക് ചെറിയ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ആളുടെ കാല്‍ ആളുമാറി ഡോക്ടര്‍ ഓപ്പറേറ്റ് ചെയ്തത്.

ഒരു അപകടത്തെ തുടര്‍ന്ന് മുഖത്തും തലയ്ക്കും പരിക്കേറ്റതിനെ തുടര്‍ന്നാണ് വിജേന്ദ്ര ത്യാഗി എന്നയാള്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത്. എന്നാല്‍ അതേ വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റൊരു രോഗി ആണെന്ന് കരുതി ഡോക്ടര്‍മാര്‍ ത്യാഗിയുടെ കാല്‍ ഓപ്പറേറ്റ് ചെയ്യുകയായിരുന്നു.


Read | ‘നീ വലിയ നേതാവാണെന്നാണോ കരുതുന്നത്? ഞങ്ങള്‍ നിന്റെ തലയറുക്കും, ശരീരം തുണ്ടം തുണ്ടമാക്കും’; വധഭീഷണി സന്ദേശം ലഭിച്ചതായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ


“ഡോക്ടര്‍ അച്ഛന്റെ കാലില്‍ ഒരു ചെറിയ ദ്വാരം ഡ്രില്‍ ചെയ്തുണ്ടാക്കി പിന്‍ ഘടിപ്പിച്ചു. അനിസ്തീഷ്യ മയക്കത്തിലായതിനാല്‍ അച്ഛന്‍ അതറിഞ്ഞില്ല.”- വിജേന്ദ്രര്‍ ത്യാഗിയുടെ മകന്‍ അങ്കിത് പറഞ്ഞു.

ഏപ്രില്‍ 19ന് രാവിലെ 9.30നാണ് ശസ്ത്രക്രിയ നടന്നത്. എന്നാല്‍ തെറ്റ് മനസിലായതോടെ മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയയിലൂടെ പിന്‍ എടുത്തുമാറ്റി.


Read | മുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു; രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് മൂന്ന് ശിവസേന നേതാക്കള്‍


സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതില്‍ നിന്ന് വിലക്കിയതായും സൂപ്രണ്ട് അറിയിച്ചു.