എഡിറ്റര്‍
എഡിറ്റര്‍
നജീബ് അഹമ്മദ്; സി.ബി.ഐക്ക് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി; താത്പര്യമില്ലാതെയാണ് സി.ബി.ഐ കേസന്വേഷിക്കുന്നതെന്നും കോടതി
എഡിറ്റര്‍
Monday 16th October 2017 1:17pm

 

ന്യൂദല്‍ഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് കേസ് അന്വേഷിക്കുന്നതില്‍ സി.ബി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. കേസ് അന്വേഷിക്കുന്നതില്‍ സി.ബി.ഐക്ക് താത്പര്യം നഷ്ടപ്പെട്ടുവെന്നും സി.ബി.ഐ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.

കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിഗണിച്ച് ജസ്റ്റിസുമാരായ ജി.എസ് സിസ്താനി ചന്ദ്രശേഖര്‍ എന്നിവരടങ്ങിയെ ബെഞ്ചിന്റേതാണ് വിമര്‍ശനം.

കേസിലെ പ്രതികളെന്ന സംശയിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോണ്‍ വിളികളും മെസേജുകളും സംബന്ധിച്ച് സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളും സ്റ്റാറ്റസ് റിപ്പോര്‍ട്ടിലെയും വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.


Read more:  മതേതരത്വം സംരക്ഷിക്കാന്‍ പിണറായി വിജയനൊപ്പം ഒന്നിച്ചുപോരാടും: അരവിന്ദ് കെജ്‌രിവാള്‍


നജീബ് അഹമ്മദിനെ കാണാതായിട്ട് ഒക്ടോബര്‍ 15ന് ഒരു വര്‍ഷം പിന്നിട്ടിരുന്നു. ദല്‍ഹി പൊലീസിന്റെ അന്വേഷണം മന്ദഗതിയിലായപ്പോഴാണ് മെയ് മാസം കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചിച്ചത്.

അന്വേഷണം ഏറ്റെടുത്ത് പുരോഗതി അറിയിക്കാന്‍ സാധിക്കാതെ വന്നതോടെ സി.ബി.ഐയെ കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. തമാശ കളിക്കാനല്ല കേസ് കൈമാറിയതെന്നും കോടതി താക്കീത് ചെയ്തിരുന്നു.

Advertisement