എല്‍.എല്‍.ബി പഠിച്ചയാളായിട്ടും നിയമം അറിയില്ലേയെന്ന് ഡീന്‍ കുര്യാക്കോസിനോട് ഹൈക്കോടതി; പഠിച്ചെന്നല്ലാതെ പ്രാക്ടീസ് ചെയ്തിട്ടില്ലെന്ന് മറുപടി
kERALA NEWS
എല്‍.എല്‍.ബി പഠിച്ചയാളായിട്ടും നിയമം അറിയില്ലേയെന്ന് ഡീന്‍ കുര്യാക്കോസിനോട് ഹൈക്കോടതി; പഠിച്ചെന്നല്ലാതെ പ്രാക്ടീസ് ചെയ്തിട്ടില്ലെന്ന് മറുപടി
ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 3:09 pm

 

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിനു പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച നടപടി നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍. കോടതിയലക്ഷ്യ ഹരജിയിലാണ് ഡീന്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ എല്‍.എല്‍.ബി പഠിച്ച ആളായിട്ടും ഡീന്‍ കുര്യാക്കോസിന് നിയമം അറിയില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എല്‍.എല്‍.ബി പൂര്‍ത്തിയാക്കി എന്നല്ലാതെ പ്രാക്ടീസ് ചെയ്തിട്ടില്ലെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ അഭിഭാഷകന്‍ മറുപടി നല്‍കിയത്.

Also read:പാക്കിസ്ഥാന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട്; പാക്കിസ്ഥാനുമായി യുദ്ധത്തിന് തയ്യാറെന്ന് രാജ്‌നാഥ് സിങ്

അതിനിടെ, മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി വിധിച്ചു. ഹര്‍ത്താല്‍ ദിനം കാസര്‍ഗോഡ് ജില്ലയിലുണ്ടായ നഷ്ടം യു.ഡി.എഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കണമെന്നും കമറുദ്ദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നാണ് തുക ഈടാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യു.ഡി.എഫാണ് എന്ന കാര്യം പരിഗണിച്ചാണ് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യു.ഡി.എഫ് ഭാരവാഹികളായ കമറുദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കാന്‍ കോടതി നിര്‍ദേശിച്ചു.