ദുബായ്: ട്വന്റി-20 ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ കൊക്കകോള കുപ്പി എടുത്തുമാറ്റി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ശ്രീലങ്കക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.
വാര്‍ത്താസമ്മേളനത്തിനായി എത്തിയ വാര്‍ണര്‍ കസേരയില്‍ ഇരുന്ന ശേഷം മേശപ്പുറത്തുണ്ടായിരുന്ന കൊക്കകോളയുടെ രണ്ട് കുപ്പികള്‍ എടുത്തു മാറ്റുകയായിരുന്നു.
എന്നാല്‍ തിരികെ മേശയില്‍ തന്നെ വെക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചതോടെ വാര്‍ണര്‍ കോളകുപ്പി തിരികെ വെച്ചു.
കഴിഞ്ഞ യൂറോ കപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തരത്തില്‍ കൊക്കോക്കോള കുപ്പി എടുത്തുമാറ്റിയിരുന്നു.
David Warner does a Ronaldo, removes Coca Cola bottles during press conference
