ഡാര്‍ക് വീണ്ടുമെത്തുന്നു: ജൂണില്‍ മൂന്നാം സീസണ്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
Entertainment
ഡാര്‍ക് വീണ്ടുമെത്തുന്നു: ജൂണില്‍ മൂന്നാം സീസണ്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th May 2020, 12:32 pm

നെറ്റ്ഫ്‌ളിക്‌സിലെ ജര്‍മന്‍ സീരിസായ ഡാര്‍കിന്റെ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനുമുള്ള ഡാര്‍ക് ആരാധകര്‍. ഈ വര്‍ഷം ജൂണില്‍ നെറ്റ്ഫ്‌ളിക്‌സ് മൂന്നാം സീസണ്‍ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

2017ല്‍ ആദ്യ സീസണ്‍ ഇറങ്ങിയ സമയം മുതല്‍ ഓരോ എപ്പിസോഡിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഡാര്‍ക് മുന്നേറിയത്. 2019ല്‍ രണ്ടാം സീസണ്‍ ഇറങ്ങിയപ്പോഴേക്കും ഈ സീരിസ് നെറ്റ്ഫ്‌ളിക്‌സിലെ ഏറ്റവും പോപ്പുലറായ സീരിസുകളിലൊന്നായിരുന്നു.

ഡാര്‍കിലെ സയന്‍സ് ഫിക്ഷന്‍ തിയറികളെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഓരോ ഫാന്‍സ് പേജുകളിലും നടക്കുന്നത്. രണ്ടാം സീസണിന്റെ അവസാന ഭാഗം ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് നിര്‍ത്തിയിരിക്കുന്നത് എന്നതുകൊണ്ടു തന്നെ മൂന്നാം സീസണിനായി വലിയ ആകാംക്ഷയിലാണ് ഡാര്‍ക് കണ്ടവരില്‍ ഒട്ടുമിക്കവരും. സീരിസിലെ കഥയുടെ സ്വഭാവമനുസരിച്ച് മൂന്നാം സീസണ്‍ അവസാന ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്.

രണ്ടാം സീസണില്‍ 2020 ജൂണ്‍ 27നെയാണ് സര്‍വനാശത്തിന്റെ ദിനമായി പറഞ്ഞിരിക്കുന്നത്. അന്നേ ദിവസം തന്നെ മൂന്നാം സീസണും റീലിസാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക