നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിക്ക് ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിലേക്ക് ക്ഷണം. ലോകകപ്പ് വേദിയില്‍ പാടാനാണ് നോറ ഫത്തേഹിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതോടെ ഇതിന് മുമ്പ് ലോകകപ്പ് വേദികളില്‍ പാടിയ ഷക്കീറയ്ക്കും ജെന്നിഫര്‍ ലോപ്പസിനുമൊപ്പം നോറയുടെ പേരും ചേര്‍ക്കപ്പെടും.
ഫിഫ വേള്‍ഡ് കപ്പിന്റെ ഔദ്യാഗിക ഗാനത്തില്‍ നോറ എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഫിഫയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലാണ് ലൈറ്റ് ദി സ്‌കൈ എന്ന പാട്ട് റിലീസ് ചെയ്തത്. ഷക്കീറയുടെ വക്കാ വക്കാ പാട്ടും ജെന്നിഫറിന്റെ ലാ ലാ ലാ പാട്ടും നിര്‍മിച്ച റെഡ് വണ്ണാണ് ലൈറ്റ് ഇന്‍ ദി സ്‌കൈയ്യും നിര്‍മിച്ചിരിക്കുന്നത്.

ബല്‍ക്കീസ്, മനാല്‍, റഹ്മ റിയാദ് എന്നീ അറേബ്യന്‍ ഗായികമാരോടൊപ്പമാണ് നോറ ഈ പാട്ടിലെത്തിയത്. 2022 ഡിസംബറില്‍ നടക്കുന്ന ലോകകപ്പ് ക്ലോസിങ് സെറിമെണി നടക്കുന്ന വേദിയില്‍ നോറ ലൈറ്റ് ദി സ്‌കൈ പെര്‍ഫോം ചെയ്യും. ഹിന്ദിയിലായിരിക്കും ലോകകപ്പ് വേദിയില്‍ നോറ ഈ പാട്ട് പാടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
