ലുഷ്‌നിക്കി: ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ മുത്തമിടാം എന്ന സ്വപനവുമായെത്തി ഒടുവില്‍ കരുത്തരായ ഫ്രാന്‍സിനോട് തോറ്റ് മടങ്ങുമ്പോള്‍ ക്രൊയേഷ്യന്‍ ടീമിനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നു. ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊലിന്റ ഗ്രബാര്‍ കിറ്ററോവിച്ച്, ക്രൊയേഷ്യയുടെ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളിച്ച് കാണികളെ പ്രചോദിപ്പിച്ചും കളിക്കാര്‍ക്കൊപ്പം വിജയമോഘോഷിച്ചും ലോകത്തിന് പുതിയ മാതൃക കാട്ടികൊടുത്ത കൊലിന്റ ഗ്രബാര്‍ എന്ന ക്രൊയേഷ്യക്കാരുടെ പ്രിയപ്പെട്ട പ്രസിഡന്റ്.

ഫൈനലില്‍ തോറ്റിട്ടും തളരാതെ ടീമിനെ ചേര്‍ത്ത് പിടിച്ച കൊളിണ്ടയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ താരം. പ്രസിഡന്റായാല്‍ ഇങ്ങനെ വേണം. രാജ്യം ആഹ്ലാദിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ മറന്ന് ആനന്ദ നൃത്തമാടണം. സങ്കടപ്പെടുമ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം, അവരിലൊരാളാവണം. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ അവരെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.

 

 


Read Also : രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക; ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളുടെ പ്രതിഷേധം


ലുഷ്‌ക്കിനിയിലെ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി, ലോകകപ്പെന്ന ക്രൊയേഷ്യയുടെ സ്വപ്നം ദിദിയര്‍ ദെഷാംപ്‌സിന്റെ കുട്ടികള്‍ തല്ലിക്കെടുത്തിയപ്പോള്‍ കണ്ണീരണിഞ്ഞ താരങ്ങളെ പെരുമഴയത്ത് കെട്ടിപ്പിടിക്കുന്നതും അവരോട് കുശലം പറയുന്നതും ഫുട്‌ബോള്‍ ലോകത്തിന്റെ കൗതുക കാഴ്ച്ചയായി. റഷ്യന്‍ മണ്ണില്‍ ബാള്‍ക്കന്‍ പോരാട്ടവീര്യം പുറത്തെടുത്ത ക്രൊയേഷ്യന്‍ പടയുടെ കലാശപ്പോരാട്ടം ഓര്‍ത്ത് വെക്കുന്നത് കൊലിന്റ ഗ്രബാര്‍ കിറ്ററോവിച്ച് എന്ന അവരുടെ പ്രസിഡന്റിന്റെ സാന്നിധ്യം കൊണ്ട് കൂടിയാവും.


Read Also : ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത്, ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍: ലൂക്ക മോഡ്രിച്ച്


 

ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിനെ ഡ്രസിങ് റൂമില്‍ എത്തിയായിരുന്നു പ്രസിഡന്റ് അഭിനന്ദിച്ചത്. ചെക്കിങോ ബ്ലാക്ക് ക്യാറ്റ്‌സോ ഒന്നും കൂട്ടിനുണ്ടായിരുന്നില്ല. കളിയിലെ ഓരോ ചലനങ്ങളും ആസ്വദിച്ച് കണ്ട അവര്‍ സ്വന്തം ടീം സ്‌കോര്‍ ചെയ്യുമ്പോള്‍ മതിമറന്ന് ആഹ്ലാദിക്കാനും മടികാണിച്ചിരുന്നില്ല.

 

 

ഒരു പക്ഷെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ച വ്യക്തിത്വം കൊലിന്റ ആയിരിക്കണം. കടുത്ത മഴയെ അവഗണിച്ചു ഓരോ കളിക്കാരനോടും കുശലം പറഞ്ഞു, കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ച കൊലിന്റയെ പോലെ ഒരു നേതാവിനെ ഓരോരുത്തരും ആഗ്രഹിച്ചുകാണും.

ലോകകപ്പ് കാണുവാനായി ക്രൊയേഷ്യയുടെ തലസ്ഥാനം ആയ സക്രിബില്‍ നിന്നും റഷ്യയിലേക്ക് അവര്‍ പറന്നത്, “എക്കോണമി ക്ലാസ്സില്‍” ആയിരുന്നു. കൂടാതെ തനിക്ക് അര്‍ഹതപ്പെട്ട വി.ഐ.പി സീറ്റ് ഒഴിവാക്കി സാധാരണ ഫുട്‌ബോള്‍ പ്രേമികളുടെ ഇടയില്‍ ഇരുന്നാണ് കളി കണ്ടത്.