ചരിത്രം കാത്തിരിക്കുന്നത് രണ്ട് ഗോള്‍; വമ്പന്‍ നേട്ടത്തിനരികെ റൊണാള്‍ഡോ
Football
ചരിത്രം കാത്തിരിക്കുന്നത് രണ്ട് ഗോള്‍; വമ്പന്‍ നേട്ടത്തിനരികെ റൊണാള്‍ഡോ
സുദേവ് എ
Tuesday, 25th August 2026, 9:06 am

സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍ നസറും വീണ്ടും കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ അല്‍ ഇത്തിഫാഖിനെയാണ് അല്‍ നസര്‍ നേരിടുക. ധമാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എല്ലാ കണ്ണുകളും റൊണാള്‍ഡോയിലായിലായിരിക്കും.

സീസണില്‍ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അല്‍ റിയാദിനെതിരെയായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ ഗോള്‍ നേട്ടം. ഈ ഗോളടിമികവ് അല്‍ ഇത്തിഫാഖിനെതിരെയും ആവര്‍ത്തിച്ചാല്‍ റൊണാള്‍ഡോക്ക് ഒരു വമ്പന്‍ നേട്ടവും കൈവരിക്കാന്‍ സാധിക്കും.

അല്‍ നസറിന് വേണ്ടി രണ്ട് ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനാവാന്‍ റൊണാള്‍ഡോക്ക് സാധിക്കും.

ഇതുവരെ റൊണാള്‍ഡോ അല്‍ നസറിന് വേണ്ടി 130 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. 131 ഗോളുകള്‍ നേടിയ മുഹമ്മദ് അല്‍ സഹ്ലവിയാണ് റൊണാള്‍ഡോക്ക് മുന്നിലുള്ളത്.

രണ്ട് ഗോളുകള്‍ കൂടി എതിരാളികളുടെ വലയിലെത്തിച്ചാല്‍ ഈ മൈല്‍സ്റ്റോണിലേക്കും റൊണാള്‍ഡോക്ക് നടന്നുകയറാനാവും. 259 ഗോളുകള്‍ നേടിയ മജീദ് അബ്ദുള്ളയാണ് അല്‍ നസറിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍.

നിലവില്‍ ഫുട്‌ബോളില്‍ റൊണാള്‍ഡോ 977 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. നിലവില്‍ ഫുട്ബോളില്‍ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ കണ്ണുവെക്കുന്നത്. 23 ഗോളുകള്‍ കൂടി എതിരാളികളുടെ വലയില്‍ എത്തിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഈ മാന്ത്രിക സംഖ്യയിലേക്ക് കുതിക്കാന്‍ സാധിക്കും.

റൊണാള്‍ഡോ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണ് പോര്‍ച്ചുഗീസ് ഇതിഹാസം റയല്‍ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും സ്പോര്‍ട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി.

പോര്‍ച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. സൗദി ക്ലബ്ബിന് വേണ്ടി 130 ഗോളുകളും നേടിയാണ് റൊണാള്‍ഡോ കുതിക്കുന്നത്. അടുത്തിടെ ഈ സീസണായിരിക്കും ഫുട്ബോളിലെ തന്റെ അവസാന വര്‍ഷമെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ അവസാന സീസണില്‍ റൊണാള്‍ഡോ ആയിരം ഗോളുകളെന്ന വലിയ നേട്ടത്തിലേക്ക് കാലെടുത്തുവെക്കുമെന്ന് തന്നെയാണ് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Cristiano Ronaldo need two goals to create a new milestone for Al Nassr

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.