വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ വിജയം തുടര്‍ന്ന് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്. കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് പട്ടിയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പ് തുടര്‍ന്നത്.
മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന്റെ വിജയം. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ എ.ബി. ഡി വില്ലിയേഴ്‌സ് പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ ജീന്‍ പോള്‍ ഡുമ്‌നിയുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് ജയിച്ചുകയറിയത്.
View this post on Instagram
ഇന്ത്യ ചാമ്പ്യന്‍സ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍ റോബിന്‍ ഉത്തപ്പ സമ്മാനിച്ചത്. ഒരു വശത്ത് അംബാട്ടി റായിഡു സ്ലോ ഇന്നിങ്‌സ് പുറത്തെടുത്തപ്പോള്‍ മറുവശത്ത് ഉത്തപ്പ വെടിക്കെട്ടുമായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ടീം സ്‌കോര്‍ 95ല്‍ നില്‍ക്കവെ എട്ടാം ഓവറിലെ നാലാം പന്തില്‍ 17 പന്തില്‍ 17 റണ്‍സ് നേടിയ അംബാട്ടി റായിഡുവിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെയെത്തിയ യുവരാജ് സിങ് ഗോള്‍ഡന്‍ ഡക്കായും മടങ്ങി. ഷോണ്‍ വോണ്‍ ബെര്‍ഗിന്റെ പന്തില്‍ എ.ബി. ഡി വില്ലിയേഴ്‌സിന് ക്യാച്ച് നല്‍കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ മടക്കം.
View this post on Instagram
99ല്‍ നില്‍ക്കവെ ഉത്തപ്പയുടെ വിക്കറ്റും ഇന്ത്യ ചാമ്പ്യന്‍സിന് നഷ്ടമായി. 31 പന്തില്‍ ആറ് വീതം സിക്‌സറും ഫോറുമായി 248.39 സ്‌ട്രൈക് റേറ്റില്‍ 77 റണ്‍സ് നേടിയാണ് ഉത്തപ്പ കളം വിട്ടത്. ഇമ്രാന്‍ താഹിറിനാണ് വിക്കറ്റ്.
View this post on Instagram
പിന്നാലെയെത്തിയവരില്‍ സ്റ്റുവര്‍ട്ട് ബിന്നിക്കും യൂസുഫ് പത്താനും മാത്രമാണ് ചെറുത്തുനിന്നത്. ബിന്നി 30 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ പത്താന്‍ 23 പന്തില്‍ 24 റണ്‍സും നേടി.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ചാമ്പ്യന്‍സ് 196ലെത്തി.
സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനായി ഇമ്രാന്‍ താഹിര്‍, ഷോണ്‍ വോണ്‍ ബെര്‍ഗ്, ഹാര്‍ഡസ് വില്‍യോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വെയ്ന്‍ പാര്‍ണലും മര്‍ച്ചന്റ് ഡെ ലാങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന് മുമ്പുള്ള മത്സരങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഓപ്പണര്‍മാരായ റിച്ചാര്‍ഡ് ലെവി 24 റണ്‍സിനും ഫാഫ് ഡു പ്ലെസി 20 റണ്‍സിനും മടങ്ങിയപ്പോള്‍ നായകന്‍ ഡി വില്ലിയേഴ്‌സ് നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിനും പുറത്തായി.
View this post on Instagram
എന്നാല്‍ നാലാമനായി ഇറങ്ങിയ ജെ.പി ഡുമ്‌നി പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു. വിക്കറ്റ് കീപ്പര്‍ മോണി വാന്‍ വൈക് (13 പന്തില്‍ 14) പുറത്തായെങ്കിലും പിന്നാലെയെത്തിയ കോളിന്‍ ഇന്‍ഗ്രമിനെ ഒപ്പം കൂട്ടി ഡുമ്‌നി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 67ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് തകരുന്നത് 168ലാണ്. 24 പന്തില്‍ 40 റണ്‍സടിച്ച ഇന്‍ഗ്രമിനെ മടക്കി റിഷി ധവാനാണ് ഇന്ത്യയ്ക്ക് താത്കാലിക ആശ്വാസം നല്‍കിയത്.
സ്‌കോര്‍ 184ല്‍ നില്‍ക്കവെ ഡുമ്‌നിയും മടങ്ങി. 34 പന്ത് നേരിട്ട് ഏഴ് സിക്‌സറും രണ്ട് ഫോറും അടക്കം 66 റണ്‍സാണ് താരം സ്വന്തമാക്കിയത്.
View this post on Instagram
പിന്നാലെയെത്തിയ വെയ്ന്‍ പാര്‍ണെലും (എട്ട് പന്തില്‍ 12*) ഹാര്‍ഡെസ് വില്‍യോണും (നാല് പന്തില്‍ 9*) ഏഴ് പന്ത് ശേഷിക്കെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
View this post on Instagram
കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് ആറ് പോയിന്റുമായി സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. മൂന്ന് മത്സരത്തില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.
Content Highlight: World Championship of Legends: India Champions defeated South Africa Champions
